ടൊറന്റോ: പ്രജ്ഞാനന്ദയെ ഓര്‍മ്മിയ്ക്കുമ്പോള്‍ ആദ്യം തെളിഞ്ഞുവരിക നെറ്റിയില്‍ പൂശിയിരിക്കുന്ന ആ ഭസ്മക്കുറിയാണ്. അമ്മ ചെറുപ്പത്തിലേ പഠിപ്പിച്ച ശീലമാണിത്. എല്ലാ ദിവസവും കുളിച്ചു കഴിഞ്ഞാല്‍ ഭസ്മക്കുറി തൊടുക എന്നത്. പ്രജ്ഞാനന്ദയുടെ അച്ഛന് രമേഷ് ബാബുവും സ്ഥിരമായി ഭസ്മക്കുറി തൊടുന്ന ആളാണ്. അമ്മയുടെ ഈ ഉപദേശം പ്രജ്ഞാനന്ദ അതേ പടി അനുസരിക്കുന്നു. അത്രയേയുള്ളൂ.
ഞാന്‍ എല്ലാ ദിവസവും എല്ലാസമയത്തും വിഭൂതി നെറ്റിയിലണിയും…വിദേശിയായ ഇന്റര്‍വ്യൂവറോട് പ്രജ്ഞാനന്ദ നല്കുന്ന മറുപടി. വീഡിയോ കാണാം:
പക്ഷെ ഈ ഭസ്മക്കുറി ചിലരുടെ സ്വാസ്ഥ്യം കെടുത്തുന്നു. ഫിഡേ ലോക ചെസ്സില്‍ അജയ്യനായി കരുതിയ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായി തോല്പിച്ചെങ്കിലും ഒടുവില്‍ പ്രജ്ഞാനന്ദ കീഴടങ്ങിയപ്പോള്‍ “സംഘിയെ തോല്പിച്ച യഥാര്‍ത്ഥ പോരാളി” എന്നാണ് മാഗ്നസ് കാള്‍സനെ മുഹമ്മദ് അബ്ദുള്ള എന്നയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. അത്രയ്ക്കുണ്ട് ചിലരുടെ മനസ്സിലെ ഭസ്മക്കുറിയോടുള്ള വിരോധം.
പലപ്പോഴും മതേതര വാദികളായി മേനിനടിക്കുന്ന മാധ്യമങ്ങള്‍ പ്രജ്ഞാനന്ദയുടെ നെറ്റിയിലെ ഭസ്മക്കുറി ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചുകളഞ്ഞ് ഉപയോഗിക്കുന്ന പതിവുണ്ട്. ഇതിന് ഉദാഹരണമാണ് ഹിന്ദു ദിനപത്രത്തില്‍ വരുന്ന പ്രജ്ഞാനന്ദയുടെ ചില ഫോട്ടോകള്‍. മതവും ഭാരതീയ സംസ്കാരവും പോക്കറ്റില്‍ കൊണ്ടുനടക്കുന്ന പയ്യന് എന്നാണ് പ്രജ്ഞാനന്ദയെ വിശേഷിപ്പിക്കുന്നത്.
Show them the power of Dharma#FIDEWorldCup2023#Praggnanandhaa pic.twitter.com/BU7ZrsZ9Kq
— Kreately.in (@KreatelyMedia) August 22, 2023
2023ല്‍ കോണ്‍ഗ്രസിന്റെ ബംഗാളിലെ ഐടി സെല്‍ ചുമതലയുള്ള സംയുക്ത ബസു (ബംഗാളി മതേതരവാദി) പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കൂ: “ഈ കുട്ടി നെറ്റിയില്‍ അണിഞ്ഞിരിക്കുന്നത് എന്താണ്? ഹിന്ദുമതത്തിന്റെ പ്രതീകമായ അടയാളം. എന്ത് സന്ദേശമാണ് ഇത് നല്‍കുന്നത്? പൊതുസ്ഥലങ്ങളില്‍ ഇത്തരം കുറികള്‍ നിരോധിക്കണം.”
കിരീടംവെച്ച പ്രജ്ഞാനന്ദയുടെ നെറ്റിയിലെ ഭസ്മക്കുറിെ
എന്തായാലും പ്രജ്ഞാനന്ദ തന്റെ ശീലം മുടക്കുന്നില്ല. പ്രജ്ഞാനന്ദ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ? വിഷ്ണുവിന്റെ അവസാനത്തെ അവതാരം എന്നാണ്. വിഷ്ണുവിന്റെ അവസാനത്തെ അവതാരമായ കല്‍ക്കിയെ ആരാധിക്കുന്നവരാണ് പ്രജ്ഞാനന്ദയുടെ മാതാപിതാക്കള്‍. ആ അവതാരം എന്തായാലും ഈ ഭസ്മക്കുറി ഏത് നഗരത്തിന്റെ ആധുനികത തൊട്ടുവിളിച്ചാലും ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല ഇപ്പോള്‍ കാന്‍ഡിഡേറ്റ്സ് ചെസ് നടക്കുന്ന കാനഡയിലെ ടൊറന്റോയിലും 18കാരനായ പ്രജ്ഞാനന്ദയുടെ നെറ്റിയില്‍ വിഭൂതിയുണ്ട്. വൃത്തിയില്‍ വരച്ച വിഭൂതി. പലര്‍ക്കും അത് ഒരു ആശ്വാസവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: