ചില പാര്‍ട്ടികള്‍ കോടതി തീരുമാനങ്ങളെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വളച്ചൊടിക്കുകയാണെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ മുന്‍ ജഡ്ജിമാരും രംഗത്ത്. ചില സംഘങ്ങള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുകയാണെന്നും അനാവശ്യ സമ്മര്‍ദ്ദത്തില്‍ നിന്ന് കോടതികളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 21 മുന്‍ ജഡ്ജിമാരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്. തെറ്റായി വിവരങ്ങള്‍ നല്കി പൊതുജനമധ്യത്തില്‍ കോടതി വിധികളെ ഇടിച്ചുതാഴ്ത്താനും സമ്മര്‍ദ്ദത്തില്‍ ആക്കാനും ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ജഡ്ജിമാര്‍ക്ക് നീതിയുക്തമായി പ്രവര്‍ത്തിക്കുന്നതിനു തടസ്സമാവുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അഴിമതി കേസുകളില്‍ പ്രതിപക്ഷത്തുള്ളവര്‍ അറസ്റ്റിലാവുന്നതും കോടതി നടപടികള്‍ നേരിടേണ്ടിവരുന്നതും സ്വാഭാവികമാണ്. ഇതിനെ വേട്ടയാടല്‍ എന്ന് വിശേഷിപ്പിക്കുകയും നീതിരഹിതമെന്ന് വ്യാഖ്യാനിക്കുകയും ചെയ്ത് നീതിപീഠങ്ങളെ സമ്മര്ദ്ദത്തിലാക്കുന്നതിനെ ബിജെപിയും നേരത്തെ അപലപിച്ചിരുന്നു. സമാനമായ ആരോപണമാണ് ഇപ്പോള്‍ ജഡ്ജിമാരും ഉന്നയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: