ഷിംല: സൈനിക പരിശീലനന കമാൻഡിന്റെ ആദരിക്കൽ ചടങ്ങ് ഏപ്രിൽ 16-ന് ഷിംലയിൽ നടക്കും. ഇന്ത്യൻ ആർമി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവിധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതിനാണ് ചടങ്ങ് നടത്തുന്നത്. ഷിംലയിലെ DANFE ഓഡിറ്റോറിയത്തിൽ ആർമി ട്രെയിനിംഗ് കമാൻഡ് അവരോധ ചടങ്ങ് നടത്തും.
ആർമി ട്രെയിനിംഗ് കമാൻഡിലെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ്, ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, ആർമി ട്രെയിനിംഗ് കമാൻഡ് യൂണിറ്റ് എന്നിവർ അഭിനന്ദനം അറിയിക്കുകയും അവാർഡുകൾ നൽകുകയും ചെയ്യും. ഇന്ത്യൻ ആർമിയുടെ പരിശീലന സ്ഥാപനങ്ങൾക്കുള്ള സാമ്പത്തിക മികവും സാങ്കേതിക പുരോഗതിയും വിലയിരുത്തിയാണ് പുരസ്‌കാരം നൽകുന്നത്.
പരിശീലനം, നവീകരണം, സാമ്പത്തിക പുരോഗതി എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ച പരിശീലന സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമാകും അവാർഡുകൾ നൽകുക. വർഷത്തിലൊരിക്കൽ ഇത്തരത്തിൽ അവരോധ ചടങ്ങ് നടത്താറുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ കരസേനയുടെ പരിശീലനത്തിൽ മികച്ച നിലവാരത്തിലുള്ള സംഭാവനകൾ നൽകിയ അഞ്ച് ഓഫീസർമാർ, ഒരു ജൂനിയർ കമ്മീഷൻ ഓഫീസർ, സൈനികൻ എന്നിവർക്ക് ടെക്നിക്കൽ എക്സലൻസ് അവാർഡ് നൽകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: