Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വികസിത ഭാരതത്തിന് മോദിയുടെ ഗ്യാരന്റി

പി.ഷിമിത്ത് by പി.ഷിമിത്ത്
Apr 16, 2024, 03:03 am IST
in Article
ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക സങ്കല്പ പത്ര ബിജെപി ദേശീയാസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പ്രകാശനം ചെയ്യുന്നു

ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക സങ്കല്പ പത്ര ബിജെപി ദേശീയാസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പ്രകാശനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

2047ല്‍ വികസിതഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുകയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ സങ്കല്പ പത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യുന്നതിനൊപ്പം 2047 ഓടെ വികസിതഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാടും സങ്കല്പപത്ര അവതരിപ്പിക്കുന്നു. 2047ല്‍ വികസിത ഭാരതത്തിനായി 24ത7 പ്രവര്‍ത്തനമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്.

വികസിത ഭാരതത്തിന്റെ നാല് തൂണുകളായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയ കര്‍ഷകര്‍, പാവപ്പെട്ടവര്‍, വനിതകള്‍, യുവാക്കള്‍ എന്നിവരെ ശാക്തീകരിക്കുന്നതിനുള്ള നടപടികളാണ് സങ്കല്പപത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ അന്തസ്സ്, ജീവിതനിലവാരം ഉയര്‍ത്തല്‍, നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലാണ് സങ്കല്പ പത്ര ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള സേവനങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പുകളും വിദേശ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവും മുന്നിലുണ്ട്. സങ്കല്പ പത്ര അവസരങ്ങളുടെ എണ്ണത്തിനും ഗുണനിലവാരത്തിനും ഒരു പോലെ മുന്‍ഗണന നല്‍കുന്നു.

കര്‍ഷകരുടെയും യുവാക്കളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. ഭാരതത്തെഭക്ഷ്യ സംസ്‌കരണ കേന്ദ്രമാക്കി മാറ്റുന്നതിനും അതുവഴി മൂല്യവര്‍ദ്ധന വളര്‍ത്തുന്നതിനും കര്‍ഷകരുടെ ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് സങ്കല്പ പത്ര അടിവരയിടുന്നു. സ്ത്രീകള്‍ നയിക്കുന്ന വികസനത്തില്‍ ഭാരതം ഇന്ന് ആഗോളതലത്തില്‍ തന്നെ മാതൃകയാണ്. കഴിഞ്ഞ പത്തുവര്‍ഷം സ്ത്രീ ശാക്തീകരണത്തിനും അവര്‍ക്കായി പുതിയ അവസരങ്ങള്‍ തുറന്നു നല്‍കുന്നതിനുമുള്ള ശ്രമങ്ങളാണ് നടന്നത്. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷം സ്ത്രീകളുടെ പങ്കാളിത്തത്തിലും ശാക്തീകരണത്തിലും കൂടുതല്‍ മുന്നേറ്റങ്ങള്‍ സങ്കല്പ പത്ര വാഗ്ദാനം ചെയ്യുന്നു.

മുന്‍ സര്‍ക്കാരുകള്‍ വെല്ലുവിളിയായി കണ്ട പലതിനെയും ഒരു അവസരമായി കാണുകയായിരുന്നു മോദി സര്‍ക്കാര്‍. കോവിഡ് കാലത്തെ അതിജീവനം അതിലൊരു ഉദാഹരണം മാത്രം. രാജ്യതാല്‍പ്പര്യത്തിന് വേണ്ടി ധീരവും വെല്ലുവിളി നിറഞ്ഞതുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപി ഒരിക്കലും മടിക്കില്ലെന്ന് സങ്കല്പ പത്ര പ്രകാശനം ചെയ്തശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ആദ്യം രാജ്യമാണ്, രണ്ടാമതാണ് പാര്‍ട്ടി. നാരീശക്തി വന്ദന്‍ അധീനിയം ഇപ്പോള്‍ നിയമമായി മാറിയിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു, സിഎഎ കൊണ്ടുവന്നു. പരിഷ്‌ക്കരിക്കുക, നടപ്പാക്കുക, രൂപാന്തരപ്പെടുത്തുക എന്ന മന്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ജൂണ്‍ നാലിനുശേഷം സങ്കല്പ പത്രയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും മോദി പറഞ്ഞു. വരുന്ന സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ്മ പദ്ധതി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിലാഷവും മോദിയുടെ ദൗത്യവുമായി ഒത്തുപോകുന്നു. ചന്ദ്രയാന്റെ വിജയത്തിന് രാജ്യം സാക്ഷ്യം വഹിച്ചു, ഗഗന്‍യാന്റെ നേട്ടങ്ങളില്‍ ഉടന്‍ അഭിമാനിക്കും. ജി 20 ഉച്ചകോടിയുടെ വിജയം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്താണ്. പുതിയ ഭാരതത്തിന്റെ കുതിപ്പിനെ ആര്‍ക്കും തടയാനാവില്ല. മോദിയുടെ ഗ്യാരന്റിയുടെ സാക്ഷ്യമായി 140 കോടി ജനങ്ങള്‍ക്ക് സങ്കല്പ പത്രം സമര്‍പ്പിക്കുന്നു. 140 കോടി പൗരന്മാരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് ബിജെപി ഈ സങ്കല്പ പത്രത്തിന് രൂപം നല്‍കിയത്. പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാനും വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും, ജനങ്ങള്‍ ബിജെപിയുടെ ശക്തി വര്‍ധിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളായ ദല്‍ഹി ഗാന്ധി നഗറിലെ രഘുവീര്‍, ഉത്തര്‍പ്രദേശ് ഗാസിയാ ബാദിലെ രവികുമാര്‍, ഹരിയാന ജജ്ജറിലെ രാംവീര്‍, ഛത്തീസ്ഗഡ് ബസ്തറില്‍ നിന്നുള്ള ലീലാവതി എന്നിവര്‍ക്ക് പ്രധാനമന്ത്രി, പ്രകാശന ചടങ്ങില്‍വെച്ച് സങ്കല്പ പത്രയുടെ കോപ്പികള്‍ കൈമാറുകയും ചെയ്തു. പ്രകാശനചടങ്ങിന് മുമ്പായി ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ദീനദയാല്‍ ഉപാദ്ധ്യായ, ഡോ. ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചെയര്‍മാനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാ രാമന്‍ കണ്‍വീനറുമായ 27 അംഗ സമിതിയാണ് സങ്കല്പപത്ര തയ്യാറാക്കിയത്. ഒരു കോടി യിലധികം നിര്‍ദ്ദേശങ്ങള്‍ ഇതിനായി സമാഹരിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നേരിട്ട് വീഡിയോ വാനുകള്‍ വഴിയും ഓണ്‍ലൈനായുമാണ് ബിജെപി നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ചത്.

സങ്കല്പ പത്രയിലെ പ്രധാന വാഗ്ദാനങ്ങള്‍

• പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന സൗജന്യ റേഷന്‍ പദ്ധതി അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടും. 2020 മുതല്‍ രാജ്യത്തെ 80 കോടിയിലധികം പൗരന്മാര്‍ക്ക് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ നല്‍കുന്നു.

• സുപ്രധാന പദ്ധതികളായ പിഎം ആവാസ് യോജന, പിഎം ഉജ്വല്‍ യോജന എന്നിവ തുടരും. എല്ലാ വീടുകളിലും ഗ്യാസ് പൈപ്പ് കണക്ഷന്‍ ഉറപ്പാക്കും.

• ആയുഷ്മാന്‍ ഭാരത് യോജനയ്‌ക്ക് കീഴില്‍ സൗജന്യവും ഗുണമേന്മയുള്ളതുമായ ചികിത്സയും ആരോഗ്യ പരിരക്ഷയും നല്‍കുന്നത് തുടരും.

• സീറോ ഇലക്ട്രിസിറ്റി ബില്‍: പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജനയ്‌ക്ക് കീഴില്‍ പാവപ്പെട്ടവരുടെ വീടുകളില്‍ സൗജന്യ വൈദ്യുതി കൂടുതല്‍ വ്യാപിപ്പിക്കും.

• മൂന്ന് കോടി ലക്ഷാധിപതി ദീദികള്‍: ഒരു കോടി ഗ്രാമീണ വനിതകളെ നിലവില്‍ ലക്ഷാധിപതി ദീദികളാക്കി ശാക്തീകരിച്ചു. മൂന്ന് കോടി ഗ്രാമീണ വനിതകളെ കൂടി ലക്ഷാധിപതി ദീദികളാക്കും.

• മുദ്ര യോജന വായ്പാ പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്തും. തെരുവ് കച്ചവടക്കാര്‍ക്കുള്ള ഈട് രഹിത വായ്പാ പദ്ധതിയായ പ്രധാനമന്ത്രി സ്വാനിധി യോജനയുടെ വായ്പാ പരിധി ഉയര്‍ത്തും. ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കും.

• നാരീശക്തി വന്ദന്‍ അധീനിയം വ്യവസ്ഥാപിതമായി നടപ്പാക്കുന്നതിലൂടെ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കും.

• 70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ആയുഷ്മാന്‍ ഭാരത് യോജനയ്‌ക്ക് കീഴില്‍ സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ പരിരക്ഷ

• പിഎം കിസാന്‍ സമ്മാന്‍നിധി യോജന തുടരും. പ്രധാനമന്ത്രി ഫസല്‍ ബീമ യോജന കൂടുതല്‍ ശക്തിപ്പെടുത്തും. പ്രധാനവിളകള്‍ക്ക് കാലാനുസൃതമായി എംഎസ്പി വര്‍ധിപ്പിക്കുന്നത് തുടരും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ കന്നു കാലികളെ വളര്‍ത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കൂടി ലഭ്യമാക്കും.

• പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിലൂടെ അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും പൗരത്വം നല്‍കും. പൊതുസിവില്‍ കോഡ് നടപ്പാക്കും. ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കും.

• ഭാരതത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കും. 2030 ഓടെ ഭാരതത്തെ ആഗോള ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് ഹബ്ബാക്കും. വിവിധ പദ്ധതികളിലൂടെ തൊഴില്‍, സ്വയംതൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കും.

• ഓട്ടോ, ടാക്‌സി, ട്രക്ക്, മറ്റ് െ്രെഡവര്‍മാര്‍, വിശ്വകര്‍ജര്‍, ചെറുകിട വ്യാപാരികള്‍, എംഎസ്എംഇ എന്നിവരെ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഉള്‍ പ്പെടുത്തുന്നത് തുടരും.

• വനവാസി മേഖലകളില്‍ സമഗ്രമായ ആരോഗ്യ പരിരക്ഷയും സേവനങ്ങളും ഉറപ്പാക്കും. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിരഹിക്കും. സിക്കിള്‍ സെല്‍ അനീമിയ നിര്‍മ്മാര്‍ജ്ജനം ചെയ്യും.

• ഭീകരവാദത്തിനെതിരെ സന്ധിയില്ലാത്ത നിലപാട് തുടരും. അതിര്‍ത്തികളില്‍ ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് തുടരും. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ തുടരും.

• വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ നിയമം. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കും. ഐഐടി, ഐഐഐടി, ഐഐഎം, എയിംസ്, മെഡിക്കല്‍ കോളേജ്, സര്‍വകലാശാല തുടങ്ങിയ ഉന്നത പഠന സ്ഥാപനങ്ങളില്‍ നിലവിലുള്ളവ ശക്തി പ്പെടുത്തും. പുതിയവ സ്ഥാപിക്കുന്നത് തുടരും.

• ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കും. 5 ജിയുടെ വിപുലപ്പെടുത്തല്‍. 6 ജി കൊണ്ടുവരും. ആഗോള പോഷകാഹാര കേന്ദ്രമായി ഉയര്‍ത്തും. ശ്രീ അന്നയ്‌ക്ക് മുന്‍ഗണന.

• നമാമിഗംഗ പോലുള്ള നദീകളെ ശുദ്ധീകരിക്കുന്ന പദ്ധതികള്‍ തുടരും. പരിസ്ഥിതി സംരക്ഷണത്തിനുള്ള വിവിധ പദ്ധതി കള്‍ തുടരും. മനുഷ്യവന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

 

Tags: Loksabha Election 2024Modiyude GuaranteeSankalp PatraNarendra Modideveloped indiaModi's guarantee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

Article

വിപ്ലവം സൃഷ്ടിക്കുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്

Main Article

തൊഴില്‍ മേഖലയുടെ ശാക്തീകരണം; കരുത്തേകാന്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍

India

യുവാക്കളിൽ ആവേശം നിറയ്‌ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് മല്ലികാർജുൻ ഖാർഗെ ; രാഹുലിന്റെ സ്വാധീനത്തിൽ നരേന്ദ്രമോദി ഭയപ്പെടുന്നു

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies