കുന്നംകുളം (തൃശൂര്‍): കേരളത്തിന്റെ വികസനത്തിന് പാരമ്പര്യത്തനിമയിലൂന്നിയ കര്‍മപദ്ധതിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിമനോഹരമായ നാടാണ് കേരളം. ഇവിടത്തെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ പാരമ്പര്യത്തനിമയെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാന്‍ പദ്ധതികളുണ്ടാക്കും. അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും. നാല് വരി ദേശീയപാതകളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കും. കുന്നംകുളത്ത് എന്‍ഡിഎ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലറാണെന്നും മോദി പറഞ്ഞു. മുംബൈ അഹമ്മദാബാദ് മാതൃകയില്‍ ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ പരിഗണനയിലുണ്ട്. എന്‍ഡിഎയുടെ പ്രകടനപത്രിക രാജ്യത്തിന്റെ വികസന രേഖയാണെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ വികസനം മുരടിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പാവപ്പെട്ടവരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ പദ്ധതികള്‍ തയ്യാറാക്കുന്നത്. ജല്‍ജീവന്‍ മിഷന് വഴി എല്ലാവര്ക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കി.
എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ഇത് വേണ്ടത്ര മുന്നോട്ട് കൊണ്ടുപോയില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും. ബിപിഎല്‍ വിഭാഗത്തിന് സൗജന്യ റേഷന്‍ അടുത്ത അഞ്ച് കൊല്ലത്തേക്ക് നീട്ടുകയാണ്. മത്സ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ക്ഷേമപദ്ധതി തയ്യാറാകുന്നു. കേരളത്തിലെ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും മോദി പറഞ്ഞു.
സ്ഥാനാര്‍ത്ഥികളായ സുരേഷ് ഗോപി (തൃശൂര്‍), ഡോ.ടി.എന്‍.സരസു (ആലത്തൂര്‍), ഡോ. എം. അബ്ദുള്‍ സലാം (മലപ്പുറം), അഡ്വ.സി. നിവേദിത ( പൊന്നാനി), കെ.എ. ഉണ്ണികൃഷ്ണന് (ചാലക്കുടി) എന്നിവരും എന്‍ഡിഎ നേതാക്കളായ കെ.വി.ശ്രീധരന് മാസ്റ്റര്‍, ബി.ഗോപാലകൃഷ്ണന്, പദ്മജ വേണുഗോപാല്‍, ദേവന് ശ്രീനിവാസന്, അഡ്വ.കെ.കെ.അനീഷ് കുമാര്‍, വി. ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍, ബി.രാധാകൃഷ്ണമേനോന്, എ.എന്‍ അനുരാഗ്, അനീഷ് ഇയ്യാല്‍, ഇ.കൃഷ്ണദാസ്, അതുല്യഘോഷ് വെട്ടിയാട്ടില്‍, എ. നാഗേഷ്, എം.എസ്. സമ്പൂര്‍ണ, രവി തേലത്ത് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: