കുന്നംകുളം: മലയാളത്തില്‍ വണക്കം പറഞ്ഞ് തുടങ്ങിയ പ്രസംഗത്തില്‍ ഇടത് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. കരുവന്നൂരില്‍ കണ്ടത് രാജ്യത്ത് അപൂര്‍വ്വമായ സഹകരണക്കൊള്ളയാണ്. പ്രതികളെ വെറുതെവിടില്ല. 90 കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇത് നിക്ഷേപകര്‍ക്ക് തിരിച്ചുനല്കാനുള്ള നിയമനടപടി സ്വീകരിച്ചുവരികയാണ്. രാജ്യത്ത് ഇതിനകം അഴിമതിക്കാരുടെ 17,000 കോടി പിടികൂടി ഇരകള്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ അക്രമം തുടര്‍ക്കഥയാണ്. കോളജ് കാമ്പസില്‍ പോലും സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. ഇടതുപക്ഷം ഭരിച്ചിടത്തെല്ലാം ഇതാണവസ്ഥ. വികസനം തടസപ്പെടുത്തും, അക്രമികളെ പ്രോത്സാഹിപ്പിക്കും. ബംഗാളിലും ത്രിപുരയിലും ഇത് കണ്ടതാണ്. ഇടതുപക്ഷഭരണം കഴിഞ്ഞപ്പോള്‍ ആ സംസ്ഥാനങ്ങളില്‍ ബാക്കിയൊന്നുമുണ്ടായില്ല. ഇപ്പോള്‍ കേരളത്തിന്റെയും അവസ്ഥ അതാണ്. കോണ്‍ഗ്രസിനേയും നരേന്ദ്രമോദി വിമര്‍ശിച്ചു. കേരളത്തില്‍ നിരോധിത രാജ്യവിരുദ്ധ സംഘടനയുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് കോണ്‍ഗ്രസ്. യുവരാജാവ് യുപി വിട്ട് കേരളത്തില്‍ വന്ന് പുതിയ താവളമുണ്ടാക്കാനാണ് ശ്രമം. മോദി പരിഹസിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി വോട്ടഭ്യര്‍ത്ഥനയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: