ന്യൂദല്‍ഹി: ദല്‍ഹിയിലേത് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ പത്തു ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ദല്‍ഹിയിലെ മൂന്നും പഞ്ചാബിലെ ആറും ഉത്തര്‍പ്രദേശിലെ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയുമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
മുന്‍ സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവുമായിരുന്ന കനയ്യകുമാറാണ് നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിറ്റിങ് എംപിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ മനോജ് തിവാരിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. കനയ്യകുമാര്‍ രണ്ടാം തവണയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.
2019ല്‍ ബീഹാറിലെ ബെഗുസരായില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കനയ്യ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങിനോട് പരാജയപ്പെടുകയായിരുന്നു. 2021ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. ദല്‍ഹിയിലെ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും നാല് സീറ്റില്‍ ആപ്പുമാണ് മത്സരിക്കുന്നത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ജലന്ധറില്‍ മത്സരിക്കും. 2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റിലും ഛന്നി പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: