ബിബിഎ, ബിസിഎ, ബിഎംഎസ് പ്രോഗ്രാമുകളില്‍ പഠിക്കുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള പെണ്‍കുട്ടികള്‍ക്ക് 7.5 കോടിയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) പ്രഖ്യാപിച്ചു. 3000 വിദ്യാര്‍ത്ഥിനികള്‍ക്ക് 25000 രൂപ വീതമാണ്് ലഭിക്കുക. ബിരുദാനന്തര കോഴ്സുകള്‍ക്കു പുറമെ ബിബിഎ, ബിസിഎ ബിഎംഎസ് പ്രോഗ്രാമുകള്‍ കൂടി പഠിപ്പിക്കുന്ന രാജ്യത്തെ 3271 സ്ഥാപനങ്ങള്‍ക്ക് എഐസിടിഇ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. കേരളത്തില്‍ ഇത്തരത്തില്‍ 309 സ്ഥാപനങ്ങള്‍ക്ക് അംഗീകാരമുണ്ട്. കര്‍ണാടക 694, മഹാരാഷ്ട്ര 467, മധ്യപ്രദേശ് 157, പഞ്ചാബ് 1089 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ആദ്യ സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനങ്ങളുടെ കണക്ക.്
പരിഷ്കരിച്ച പാഠ്യ പദ്ധതി ചട്ടക്കൂടിന്റെ കരട് ഉടന്‍ പ്രസിദ്ധീകരിക്കും. ബിബിഎ, ബിസിഎ,ബിഎംഎസ് പഠന സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി ലഭിച്ചേക്കും. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: