തിരുവനന്തപുരം: ചരിത്രം എഴുതിവയര് ഉള്‍പ്പടെയുള്ളവര്‍ സദാനന്ദ സ്വാമിയെ തമസ്കരിച്ചതായി രാഷ്ട്രിയ സ്വയം സേവകസംഘം ക്ഷേത്രിയ കാര്യവാഹ് എം . രാധകൃഷ്ണന്. പട്ടികജാതിക്കാര്‍ക്ക് വിദ്യയും വേദപഠനവും സാധ്യമാക്കിയതാണ് കാരണം. പല അനുകുല സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും സദാനന്ദസ്വാമിയെ മറന്ന ശക്തികള്‍ ഇന്നും ഉണ്ട്. പട്ടികജാതി വിഭാഗത്തിനായി ആരാധന സ്വതന്ത്യം നല്കി ‘അടിയാളരുടെ വേദഗുരു’ എന്നറിയപ്പെടുന്ന സദാനന്ദ സ്വാമി നടത്തിയ മഹാകാളഹസ്തേശ്വരാലയം ക്ഷേത്ര പ്രതിഷ്ഠയുടെ 118 വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സദാനന്ദ സ്വാമി അവദൂതാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമി അനുഗ്രഹ പ്രഭാക്ഷണം നടത്തി,. പാച്ചല്ലൂര്‍ കാളഹസതേശ്വരാലയം ക്ഷേത്രം സെക്രട്ടറി പാച്ചല്ലൂര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു,, രാഷ്ട്രിയ സ്വയം സേവക സംഘം കൊല്ലം വിഭാഗ് സംഘചാലക് ഡോ:ബി.എസ്സ് പ്രദീപ്, സാധുജന പരിപാലന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗതി സുരേഷ്, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കുന്നുകുഴി എസ്സ് മണി, ഡോ. എസ്സ് അജിത്ത് കുമാര്‍ എന്നിവര്‍ പ്രഭാക്ഷണം നടത്തി . മാതൃസമിതി അംഗങ്ങളായാ ശാന്തമ്മ, വിദ്യാകുമാരി പ്രാര്‍ത്ഥന ആലപിച്ചു, ആശ്രമം പി.ആര്.ഒ കെ ആര് രാധാകൃഷ്ണന് സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: