തൃശൂര്‍: ബിജെപിയ്‌ക്ക് ഏറ്റവുമധികം പ്രതീക്ഷയുള്ള തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ പിന്നിലേക്ക് തള്ളാന്‍ മത്സരിക്കുകയാണ് മാതൃഭൂമിയും മാനോരമയും. മാതൃഭൂമി ചാനല്‍ പ്രീപോള്‍ സര്‍വ്വേയില്‍ മൂന്നാം സ്ഥാനമാണ് സുരേഷ് ഗോപിയ്‌ക്ക് നല്‍കിയത്. മനോരമ പ്രീപോള്‍ സര്‍വ്വേയാകട്ടെ സുരേഷ് ഗോപിയ്‌ക്ക് രണ്ടാം സ്ഥാനം നല‍്കി. തൃശൂരിലെ ഫലം മാറിയും മറിഞ്ഞും വരാമെന്ന ഒരു മുന്‍കൂര്‍ ജാമ്യവും മനോരമ എടുക്കുന്നത് നാളെ സുരേഷ് ഗോപി ജയിച്ചാലും പിടിച്ച് നില്‍ക്കാനാണ്. അത്രയ്‌ക്ക് കരുത്തുറ്റ പോരാട്ടമാണ് തൃശൂരില്‍ സുരേഷ് ഗോപി കാഴ്ചവെയ്‌ക്കുന്നത്. സുരേഷ് ഗോപിയുടെ വോട്ട് 2019നെ അപേക്ഷിച്ച് 2.4 ശതമാനം കൂടുമെന്നും യുഡിഎഫ് വോട്ട് 2019നെ അപേക്ഷിച്ച് 3.32 ശതമാനം വോട്ടു കുറയുമെന്നും എല്‍ഡിഎഫിന് 0.31 ശതമാനം കുറയുമെന്നും മനോരമ ചാനല്‍ പറയുന്നു. സംഘിവിരോധം മൂലം മുരളീധരന്‍ ജയിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും കെ. മുരളീധരന്‍ തൃശൂരില്‍ സുരക്ഷിതനല്ല എന്നും മനോരമയ്‌ക്ക് പറഞ്ഞുവെയ്‌ക്കേണ്ടിവരുന്നു. അത്രയ്‌ക്കാണ് സുരേഷ് ഗോപിയ്‌ക്കുള്ള സ്വീകാര്യത.
അതേ സമയം സുരേഷ് ഗോപി തൃശൂരില്‍ ശക്തമായി മുന്നേറുകയാണ്. ചെന്നുകയറുന്ന ഇടങ്ങളിലെല്ലാം പോസിറ്റീവ് മറുപടികളാണ് സുരേഷ് ഗോപി നേടിയെടുക്കുന്നത്. . തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് പോലും സുരേഷ് ഗോപി നല്ല മനുഷ്യനാണെന്നും മറ്റുള്ളവര്‍ വാഗ്ദാനം മാത്രം നല്‍കിയപ്പോള്‍ സുരേഷ് ഗോപി ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കാന്‍ ഒരു കോടി നല്‍കിയെന്നും പ്രസ്താവിച്ചത് വലിയ ഇംപാക്ട് തൃശൂരില്‍ ഉണ്ടാക്കിയിരിക്കുകയാണ്.
ക്രിസ്ത്യന്‍ പള്ളികളിലും മറ്റും ഹൃദ്യമായ സ്വീകരണമാണ് സുരേഷ് ഗോപി നേടുന്നത്. മണിപ്പൂര്‍ വിഷയം കോണ്‍ഗ്രസും ഇടത്പക്ഷവും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സുരേഷ് ഗോപിയെ സ്വീകരിക്കുമ്പോള്‍ അതൊന്നും അവരുടെ ഉള്ളില്‍ ഇല്ല. പാവറട്ടി പള്ളിയിലും ഒളരി പള്ളിയിലും തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയിലും എല്ലാം ലഭിക്കുന്ന ഊഷ്ടമളമായ സ്വീകരണവും സുരേഷ് ഗോപിയ്‌ക്കുള്ള സ്വീകാര്യത വ്യക്തമാക്കുന്നു.
സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള സ്വീകാര്യതയും സുരേഷ് ഗോപിക്ക് കൂടിവരികയാണ്. സിനിമാതാരമെന്ന മൂല്യത്തിനപ്പുറം സങ്കടപ്പെടുന്നവന് സഹായമെത്തിക്കുന്ന മാനുഷികതയാണ് സുരേഷ് ഗോപിയുടെ സ്വീകാര്യത സ്ത്രീകള്‍ക്കിടയില്‍ വര്‍ധിപ്പിക്കുന്നത്.
തീരദേശ മേഖലകളിലും വലിയ മുന്നേറ്റമാണ് സുരേഷ് ഗോപി കാഴ്ചവെയ്‌ക്കുന്നത്. ടി.എന്‍. പ്രതാപന്‍ പിന്‍വാങ്ങിയതോടെ സുരേഷ് ഗോപിയക്ക് തീരദേശവും മത്സ്യത്തൊഴിലാളികളും കൂടുതല്‍ സ്വീകാര്യനായിരിക്കുകയാണ്. മാത്രമല്ല, കെ. മുരളീധരന് പ്രശ്നമാകുക സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണെന്ന സഹോദരി പത്മജയുടെ വാക്കുകളും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. കെ. മുരളീധരനെ കൂടെ നില്‍ക്കുന്നവര്‍ തന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും കുത്തുമെന്നാണ് പത്മജ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: