അവധി ദിനത്തോടനുബന്ധിച്ച് ഹൈദരാബാദിലെ യാദാദ്രി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. യാദാദ്രിയിലെ ശ്രീ ലക്ഷ്മി നരസിംഗ സ്വാമി വാരി ദേവസ്ഥാനത്താണ് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്. യാദഗിരിഗുട്ടയെന്നും യാദാദ്രി ക്ഷേത്രം അറിയപ്പെടുന്നു.
ഹൈദരാബാദിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രതിദിനം ശരാശരി 5,000 മുതൽ 8,000 ഭക്തർ വരെയാണ് ക്ഷേത്രത്തിലെത്തുന്നത്. വിവിധ വഴിപാടുകൾ നടത്തുന്നതിനും ഭക്തർ ക്ഷേത്രത്തിലേക്ക് എത്താറുണ്ട്. ശാശ്വത പൂജകൾ, ശാശ്വത കല്യാണം, ലക്ഷ തുളസി പൂജകൾ, അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന പൂജകൾ.
ശനി, ഞായർ ദിവസങ്ങളിലാണ് താരതമ്യേന കൂടുതൽ ഭക്തരെത്തുന്നതെന്ന് ക്ഷേത്ര അധികാരികൾ പറഞ്ഞു. മൂന്ന് മണിക്കൂറിൽ അധികം ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനിടയുണ്ടെന്ന് അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: