കോട്ടയം: കേരളത്തിന് കേന്ദ്രവിഹിതത്തില്‍ നിന്ന് 150 മെഗാവാട്ട് വൈദ്യുതി കൂടി ഈ ചൊവ്വാഴ്ച മുതല്‍ അനുവദിച്ചു. ഇതോടെ പീക്ക് അവറില്‍ കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവാകും. ആര്‍ക്കും നീക്കിവെക്കാത്ത വിഹിതത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അനുമതി. കൂടംകുളം നിലയത്തിലെ അറ്റകുറ്റപ്പണി ഈ മാസം അവസാനത്തിന് മുന്‍പ് തന്നെ തീരുമെന്നാണ് കരുതുന്നത്. അതും വൈദ്യുതി പ്രതിസന്ധി ഒഴിവാകുമെന്ന് സൂചനയാണ് ലഭിക്കുന്നത് നല്‍കുന്നത്. പ്രതിസന്ധി നേരിടുന്ന അടുത്ത ഒന്നരമാസത്തേക്ക് വൈകുന്നേരം 500 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ചെങ്കിലും ലഭിച്ചത് 25 മെഗാവാട്ട് മാത്രമായിരുന്നു. ഇതിന് പരമാവധി പത്തു രൂപയാണ് കമ്പനി ചോദിച്ചത്. ജൂണില്‍ 500 മെഗാവാട്ട് കൂടി വാങ്ങാനും ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ജൂണില്‍ തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ ബോര്‍ഡ് മറ്റു ചില സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങിയിരുന്നു. വേണ്ടത്ര മഴ ലഭിച്ചാല്‍ ഇത് തിരിച്ചു നല്‍കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: