Categories: Education

കണ്ണൂര്‍ സര്‍വകലാശാല പഠന വകുപ്പുകളില്‍ ‘പിജി’ പ്രവേശനം

Published by

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.admission.kannuruniversity.ac.in ല്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഏപ്രില്‍ 30 വൈകിട്ട് 5 മണിവരെ, അപേക്ഷാ ഫീസ് 500 രൂപ,
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 200 രൂപ

കണ്ണൂര്‍ സര്‍വ്വകലാശാല പഠന വകുപ്പുകളില്‍/സെന്ററുകളില്‍ 2024-25 വര്‍ഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) പ്രോഗ്രാമുകളിലും മഞ്ചേശ്വരം കാമ്പസിലെ ത്രിവത്‌സര എല്‍എല്‍ബി പ്രോഗ്രാമിലും പ്രവേശനത്തിന് ഏപ്രില്‍ 30 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും www.admission.kannuruniversity.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് 200 രൂപ മതി. ഓരോ അധിക പ്രോഗ്രാമിനും യഥാക്രമം 200, 100 രൂപ വീതം നല്‍കണം. എസ്ബിഐ ഇ-പേ വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് പേയ്‌മെന്റ് പ്രിന്റ്ഔട്ട് എന്നിവ പ്രവേശന സമയത്ത് അതാത് പഠന വകുപ്പുകളില്‍ സമര്‍പ്പിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

എംബിഎ പ്രവേശനം കെമാറ്റ്/സിമാറ്റ്/ഐഐഎം ക്യാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ്. വെയിറ്റേജ്, സംവരണാനുകൂല്യം ആവശ്യമുള്ളവര്‍ അക്കാര്യം അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്.
വകുപ്പുകളും കോഴ്‌സുകളും ചുവടെ-

ഡോ. ജാനകി അമ്മാള്‍ കാമ്പസ്, പാളയാട്, തലശ്ശേരി: ബയോടെക്‌നോളജി വകുപ്പ്- എംഎസ്‌സി- മൈക്രോബയോളജി, ബയോടെക്‌നോളജി, കമ്പ്യൂട്ടേഷണല്‍ ബയോളജി (2 വര്‍ഷം, നാല് സെമസ്റ്ററുകള്‍), ആന്ത്രോപ്പോളി വകുപ്പ്- എംഎ് ആന്ത്രോപ്പോളജി (2 വര്‍ഷം, 4 സെമസ്റ്ററുകള്‍); ഇംഗ്ലീഷ് വകുപ്പ്- എംഎ ഇംഗ്ലീഷ്; നിയമവകുപ്പ്- എല്‍എല്‍എം (2 വര്‍ഷം), ഇക്കണോമിക്‌സ് വകുപ്പ്- എംഎ ഇക്കണോമിക്‌സ്, ഐടി- എഡ്യൂക്കേഷന്‍ സെന്റര്‍ (കോസ്റ്റ് ഷെയറിങ്)- എംസിഎ (2 വര്‍ഷം, 4 സെമസ്റ്ററുകള്‍); മോളിക്യൂലര്‍ ബയോളജി വകുപ്പ്- എംഎസ്‌സി മോളിക്യൂലര്‍ ബയോളജി; മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ്-എംബിഎ (2 വര്‍ഷം, 4 സെമസ്റ്ററുകള്‍).

തവക്കര കാമ്പസ്: ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ്- മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2 വര്‍ഷം, നാല് സെമസ്റ്റര്‍).

മങ്ങാട്ട്പറമ്പ് കാമ്പസ്: സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സസ്- മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് (എംപിഇഎസ്) (2 വര്‍ഷം, 4 സെമസ്റ്ററുകള്‍); മാത്തമാറ്റിക്കല്‍ സയന്‍സസ് വകുപ്പ്- എംഎസ്‌സി മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ് വകുപ്പ്- എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്; സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ്- എംഎസ്‌സി ക്ലിനിക്കല്‍ ആന്റ് കാൗണ്‍സലിങ് സൈക്കോളജി; വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പ്- എംഎസ്‌സി വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി; മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം വകുപ്പ്- എംഎ ജേണലിസം ആന്റ് മീഡിയ സ്റ്റഡീസ്; ഹിസ്റ്ററി വകുപ്പ്- എംഎ ഹിസ്റ്ററി; എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് വകുപ്പ്- എംഎസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്; ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്- എംസിഎ, എംഎസ്‌സി കമ്പ്യൗൂട്ടര്‍ സയന്‍സ് (2 വര്‍ഷം, നാല് സെമസ്റ്ററുകള്‍); സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ്- എംബിഎ.

സ്വാമി ആനന്ദതീര്‍ത്ഥ കാമ്പസ്, പയ്യന്നൂര്‍: കെമിസ്ട്രി വകുപ്പ്- എംഎസ്‌സി- കെമിസ്ട്രി (മെറ്റീരിയല്‍ സയന്‍സസ്), നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി; ഫിസിക്‌സ് വകുപ്പ്- എംഎസ്‌സി ഫിസിക്‌സ് (അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്); ജോഗ്രഫി വകുപ്പ്: എംഎസ്‌സി ജ്യോഗ്രഫി; മ്യൂസിക് വകുപ്പ്- എംഎ മ്യൂസിക്.

ഡോ. പി.കെ. രാജന്‍ മെമ്മോറിയല്‍ കാമ്പസ്, നീലേശ്വരം: മലയാളം വകുപ്പ്- എംഎ മലയാളം; ഹിന്ദി വകുപ്പ്-എംഎ ഹിന്ദി; എംബിഎ സെന്റര്‍- എംബിഎ.

മാനന്തവാടി കാമ്പസ്- എടവക്കര (വയനാട്): റൂറല്‍ ആന്റ് ട്രൈബല്‍ സോഷ്യോളജി വകുപ്പ്- എംഎ ട്രൈബല്‍ ആന്റ് റൂറല്‍ സ്റ്റഡീസ്; സുവോളജി വകുപ്പ്- എംഎസ്‌സി അപ്ലൈഡ് സുവോളജി; ബോട്ടണി വകുപ്പ്- എംഎസ്‌സി- പ്ലാന്റ് സയന്‍സ് വിത്ത് എത്തിനോബോട്ടണി സ്‌പെഷ്യലൈസേഷന്‍.

മഞ്ചേശ്വരം കാമ്പസ്: നിയമവകുപ്പ്- എല്‍എല്‍എം (2 വര്‍ഷം), എല്‍എല്‍ബി (മൂന്ന് വര്‍ഷം).

യോഗ്യതാ മാനദണ്ഡങ്ങള്‍ അടക്കം പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അന്വേഷണങ്ങള്‍ക്ക് deptsws@kannuruniv.ac.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍- 7356948230, 0497-2715284/2715261.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by