മലപ്പുറം: സ്വാദിഷ്ടമെന്ന് തോന്നിപ്പിക്കുന്ന ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സുകളും ആരോഗ്യത്തിന് ഏറെ ദോഷകരമാണെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇവിടെയാണ് മില്ലറ്റുകള് അഥവാ ചെറുധാന്യങ്ങളുടെ പ്രാധാന്യം.
വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകാഹാരങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മില്ലറ്റുകള്. കര്‍ഷകര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വിളകളും. മികച്ച പോഷകാഹാരത്തിന്റേയും ആരോഗ്യഭക്ഷണത്തിന്റേയും പ്രാധാന്യം സമീപകാല പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വലുതാണ്. ഗോതമ്പ്, അരി, പയര്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ധാന്യങ്ങളും പോഷകാഹാര വിദഗ്ധരും മറ്റ് ആരോഗ്യ വിദഗ്ധരും സാധാരണയായി കഴിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച നല്ലൊരു ‘സൂപ്പര്‍ഫുഡാ’ണ് മില്ലറ്റ്. ആരോഗ്യ വിദഗ്ധര്‍ ഏറ്റവും കൂടുതല്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷ്യവിഭവവും ഇതുതന്നെ. കുറഞ്ഞത് 5,000 വര്‍ഷമായി ഭാരത ഉപഭൂഖണ്ഡത്തില്‍ മില്ലറ്റ് വളരുന്നു, ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഇത് സാധാരണമാണ്.
പേള്‍ മില്ലറ്റ്, സോര്‍ഗം മില്ലറ്റ് എന്നിവയുള്‍പ്പെടെ ഭാരതത്തിലുടനീളം വ്യത്യസ്തങ്ങളായ ഇനങ്ങളെ കണ്ടെത്താം. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണക്കടുത്ത് അമ്മിണിക്കാട്ട് പ്രവര്‍ത്തിക്കുന്ന സൂറ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിര്‍മിക്കുന്ന മില്ലറ്റ് ഭക്ഷ്യധാന്യങ്ങള്‍ ഗുണമേന്മ നിറഞ്ഞതാണെന്ന് സംരംഭകര്‍ അവകാശപ്പെടുന്നു. ഇത്തരം മില്ലറ്റ് ഭക്ഷ്യധാന്യങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താനും കരുത്തുറ്റ ശരീരം നിലനിര്‍ത്താനും സാധിക്കുന്നതാണ്.
ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ ചെറു ധാന്യങ്ങള്‍ നാടന്‍ വിത്തിനങ്ങള്‍ ഉപയോഗിച്ച് മധ്യപ്രദേശിലെ ആദിവാസി മേഖലകളില്‍ കൃഷി ചെയ്യിപ്പിക്കുന്നതിലൂടെ ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ സാധിക്കുന്നതായി അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: