കോഴിക്കോട്: കഴിഞ്ഞ ദിവസം ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുളള ചരക്ക് കപ്പലില്‍ മൂന്ന് മലയാളികളുണ്ടെന്ന് വെളിപ്പെടുത്തല്‍. കപ്പലിലെ സെക്കന്‍ഡ് എന്‍ജീനിയറായ കോഴിക്കോട് സ്വദേശി ശ്യാംനാഥിന്റെ വീട്ടുകാരാണ് ഇക്കാര്യം അറിയിച്ചത്. ശ്യാംനാഥിന് പുറമെ വയനാട് സ്വദേശി മിഥുനും പാലക്കാട് സ്വദേശി സുമേഷുമാണ് കപ്പലിലുളള മലയാളികള്‍.
ഇസ്രയേല്‍ പൗരന് ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍-സ്വിസ് കമ്പനി എംഎസ്സിക്ക് കീഴിലുളള ചരക്ക് കപ്പലാണ് ഇറാന് സേന പിടികൂടിയത്. കപ്പില്‍ പിടിച്ചെടുത്തെന്ന വിവരം കപ്പല്‍ കമ്പനി കോഴിക്കോട് വെള്ളിപറമ്പിലെ ശ്യാംനാഥിന്റെ കുടുംബത്തെ ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി ഇതേ കമ്പനിയില്‍ പ്രവര്‍ത്തിക്കുകയാണ് ശ്യാം നാഥ്. നിലവില്‍ കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയറായ ശ്യാമിനൊപ്പം സെക്കന്‍ഡ് ഓഫീസര്‍ വയനാട് സ്വദേശി മിഥുനും തേര്‍ഡ് എന്‍ജിനീയറായ പാലക്കാട് സ്വദേശി സുമേഷും പ്രവര്‍ത്തിക്കുന്നുണ്ട്.
കപ്പലില്‍ 17 ഇന്ത്യാക്കാരുളളതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇറാന് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ് ഇന്ത്യന്‍ അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: