മലപ്പുറം: പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം.
ഐശ്വര്യ തിയേറ്ററിന് സമീപമാണ് വീട്. വീട്ടിലെ ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. രാജീവും കുടുംബവും ദുബായിലാണ്. രാജീവ് കുടുംബ സമേതം രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ പോയത്.
വീട് വൃത്തിയാക്കാന്‍ ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്നിലെ ഗ്രില്ല് പൊട്ടിച്ച നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോള്‍ മുറികളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചത് പ്രകാരം ബന്ധുക്കളെത്തി രാജീവിനെ വിവരം വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോ ധനയിലാണ് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം മോഷണം പോയ വിവരം അറിയുന്നത്.
മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനക്ക് ശേഷമേ നഷ്ടപ്പെട്ട വസ്തുക്കളുടെ കൃത്യമായ വിവരം ലഭിക്കുകയുള്ളു. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: