മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മോദി ഇല്ലായിരുന്നുവെങ്കില്‍ സുപ്രീം കോടതി വിധിയുണ്ടായിട്ടും അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്മിക്കപ്പെടില്ലായിരുന്നുവെന്ന് രാജ് താക്കറെ പറഞ്ഞു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച താക്കറെ എന്‍ഡിഎയുടെ വിജയം സുനിശ്ചിതമാണെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് ഏകോപനത്തിനായി ‘മഹായുതി’ സഖ്യത്തിന് ബന്ധപ്പെടാന്‍ കഴിയുന്ന നേതാക്കളുടെ പട്ടിക എംഎന്‍എസ് തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹായുതി, മഹാരാഷ്ട്രയുടെ ഭരണ സഖ്യമായ ബിജെപി, ശിവസേന, എന്‍സിപി എന്നിവയുടെ റാലികളെ അഭിസംബോധന ചെയ്യുമോ എന്ന ചോദ്യത്തിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് താക്കറെ മറുപടി നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുവാനും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
മറാത്തിക്ക് ക്ലാസിക്കല്‍ പദവി ലഭിക്കുന്നത് സംബന്ധിച്ച് ബിജെപിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: