ഹാനോയ്: റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ പ്രമുഖ വോങ് മൈ ലാന് (67) സാമ്പത്തിക തട്ടിപ്പുകേസില്‍ വധശിക്ഷ വിധിച്ചത് വിയറ്റ്നാമില്‍ വ്യവസായികളെയും നിക്ഷേപകരെയും ആശങ്കയിലാക്കി. ക്രൂരവും അസാധാരണവുമായ വിധിയാണിതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രതികരിച്ചു.
റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വാന്‍ തിന് ഫാറ്റിന്റെ ചെയര്‍പേഴ്സണായ ലാന് 1250 കോടി ഡോളറിന്റെ (ഏകദേശം 1.04 ലക്ഷം കോടി രൂപ) തട്ടിപ്പുനടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 2012 മുതല്‍ 2022വരെ ഒരു ബാങ്കിന്റെ നിയന്ത്രണം നിയമവിരുദ്ധമായി കൈക്കലാക്കിയ ലാന് 2,500 വായ്പകള്‍ അനുവദിക്കുക വഴി ബാങ്കിന് 2,700 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നു കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരമായി ബാങ്കിന് 2.69 കോടി ഡോളര്‍ നല്‍കണം.
2022 ഒക്ടോബറിലാണ് ലാന് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവിന് ഒന്‍പതു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. നടപടി ശക്തമാക്കിയതോടെ റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയിലായി. 1,300 സ്ഥാപനങ്ങള്‍ വിപണിയില്‍നിന്നു പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: