ന്യൂദല്‍ഹി: 2024 ലെ പാരീസ് ഒളിമ്പിക് ഗെയിംസിന്റെ ബോക്സിങ്ങ് രണ്ടാം ലോക യോഗ്യതാ ടൂര്ണമെന്റ്ിലേയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ അമിത് പംഗല്‍ (51 കിലോഗ്രാം), ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് നിശാന്ത് ദേവ് (71 കിലോഗ്രാം) എന്നിവരുള്‍പ്പെടെ ഒമ്പത് ബോക്സര്‍മാരെ ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബിഎഫ്ഐ) തിരഞ്ഞെടുത്തു. യോഗ്യതാ ടൂര്‍ണമെന്റ് മെയ് 23 മുതല്‍ ജൂണ്‍ 3 വരെ തായ്ലന്ഡിലെ ബാങ്കോക്കില്‍ നടക്കും.
മാര്‍ച്ചില്‍ ഇറ്റലിയില്‍ നടന്ന ആദ്യ ഒളിമ്പിക് യോഗ്യതാ മത്സരത്തിന്റെ നിശാന്ത് ദേവ് അവസാന ഘട്ടത്തിലെത്തിയിരുന്നു. ഒളിമ്പിക് ക്വാട്ട ഉറപ്പാക്കാന്‍ ഒരു ജയം മാത്രം അകലെ
സച്ചിന് (57 കിലോ), നരേന്ദര്‍ ബെര്‍വാള്‍ (+92 കിലോഗ്രാം), സഞ്ജീത് കുമാര്‍ (92 കിലോഗ്രാം),അഭിനാഷ് ജാംവാള്‍ (63.5 കി.ഗ്രാം), അഭിമന്യു ലൗറ (80 കി.ഗ്രാം) എന്നിവരും മത്സരിക്കുന്ന ടീമിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: