കൊച്ചി : ലൂണയും ദിമിയും പ്ലേ ഓഫില്‍ കളിക്കുന്നത് സംശയമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകമാനോവിച്.
ഹൈദരാബാദ് എഫ് സിക്ക് എതിരായ മത്സര ശേഷം സംസാരിക്കുകയായിരുന്നു ഇവാന്.ഹൈദരാബാദിനെതിരെ ലൂണയെ കളിപ്പിക്കണം എന്നുണ്ടായിരുന്നു.എന്നാല്‍ ലൂണയ്ക്ക് ഒരു മഞ്ഞ കാര്‍ഡ് കൂടെ കിട്ടിയാല്‍ വിലക്ക് കിട്ടാന്‍ സാധ്യത ഉണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്യാതിരുന്നത്.
ലൂണ ദീര്‍ഘകാലമായി കളിച്ചിട്ടുമില്ല. അതുകൊണ്ട് കരുതലോടെ മാത്രമെ തീരുമാനമെടുക്കാന്‍ പറ്റൂവെന്ന് ഇവാന് പറഞ്ഞു.
ലൂണ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ദിമി അടുത്ത ദിവസങ്ങളില്‍ പരിശീലനം തുടങ്ങും. ഈ മാസം 19ന് ഒഡീഷയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍ നേരിടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: