ദുബായ് : ഇറാന് റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പൗരന്റെ ഉടമസ്ഥതയിലുളള കപ്പലിലെ 25 ജീവനക്കാരില്‍ 17 പേരും ഇന്ത്യക്കാര്‍. ഇവരെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയതായും ടെഹ്റാനിലെയും ന്യൂദല്‍ഹിയിലെയും ഇറാന് അധികൃതരുമായി നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
രണ്ട് മലയാളികള്‍ കപ്പലിലുണ്ട്.രണ്ട് മലയാളികള്‍ കപ്പലിലുണ്ട്. പാലക്കാട് , കോഴിക്കോട് സ്വദേശികളാണ് കപ്പലിലുളളതെന്നാണ് വിവരം.
ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് എംസിഎസ് ഏരീസ് എന്ന ചരക്ക് കപ്പല്‍ ഇറാന് നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചത്. ‘ഹെലിബോണ്‍ ഓപ്പറേഷനി’ലൂടെയാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന് അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാലാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന് അധികൃതര്‍ പറഞ്ഞു. കപ്പല്‍ ഇറാന് തീരത്ത് അടുപ്പിച്ചു.
ലണ്ടന്‍ ആസ്ഥാനമായ സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്നര്‍ കപ്പലാണ് എംഎസ്സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി.
ഇറാന് ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇസ്രയേല്‍ പ്രതിരോധം ശക്തമാക്കവെയാണ് കപ്പല്‍ പിടിച്ചെടുത്തത്. ഇറാന് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി.
ഈ മാസം ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ ഇറാന് എംബസി ബോംബിട്ടു തകര്‍ത്ത് ഒരു ജനറല്‍ ഉള്‍പ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിന് തിരിച്ചടി നല്‍കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: