ബെംഗളൂരു: ബെംഗളൂരുവിൽ ഭിക്ഷാടനത്തിന് എത്തിച്ച 47 കുട്ടികളെ രക്ഷപ്പെടുത്തി. സിറ്റി പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുട്ടികളെ രക്ഷിച്ചത്. ഇവരിൽ ആറ് പേർ ഒരു വയസ് മാത്രം പ്രായമുള്ളവരാണ്. മറ്റുള്ളവർ 12നും 14 വയസ്സിനുമിടയിലുള്ളവരാണ്.
പുലകേശിനഗറിലെ ഹാജി സർ ഇസ്മായിൽ സെയ്ത് മസ്ജിദിന് സമീപമാണ് കുട്ടികളെ ഭിക്ഷ യാചിക്കുന്നതായി കണ്ടെത്തിയത്. കുട്ടികളെ ഭിക്ഷാടനത്തിനായി നിർബന്ധിച്ച 36 സ്ത്രീകളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രക്ഷപ്പെടുത്തിയ കുട്ടികളെ കൗൺസിലിങ്ങിനും പുനരധിവാസത്തിനുമായി സിഡബ്ല്യുസിക്ക് കൈമാറിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: