കോട്ടയം: ജെസ്‌നയെ കാണാതായ സംഭവത്തില്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. കാണാതാവുന്നതിന്റെ ഒരു ദിവസം മുന്‍പ് ജെസ്‌ന ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്നും അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നെന്നും അത് ശാസത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ തെൡു ലഭിക്കുമെന്നുമാണ് പിതാവ് ജെയിംസ് ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. സംശയമുള്ള ആളുകളെ കുറിച്ചുള്ള സൂചനകള്‍ സിബിഐക്ക് കൈമാറിയിരുന്നു. എന്നാല്‍ ആ നിലയ്‌ക്ക് അന്വേഷണം ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ആറുമാസം കൂടി അന്വേഷണം തുടരണമെന്നാണ് ആവശ്യം. എന്നാല്‍ ഈ വസ്ത്രം കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്.
ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് പിതാവ് ജെയിംസ് ജോസഫ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ ദിശയില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നുമാണ് ജെസ്നയുടെ പിതാവിന്റെ നിലപാട്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക