ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്ന് നൽകുമെന്ന് പറഞ്ഞ് സഞ്ചാരികളെ കബളിപ്പിച്ചതായി പരാതി. സഞ്ചാരികൾക്ക് വേണ്ടി തുറന്ന് നൽകുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നെങ്കിലും തീരുമാനം നടപ്പിലാകാഞ്ഞതോടെ നിരാശരായി വിനോദയാത്രികർ. നിരവധി സഞ്ചാരികളാണ് രാവിലെ മുതൽ ചെറുതോണി അണക്കെട്ടിന്റെ കവാടത്തിന് മുന്നിൽ എത്തിയെങ്കിലും പ്രവേശനത്തിന് അനുമതി നൽകിയില്ല.
അണക്കെട്ട് ഇന്നലെ തുറന്ന് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവേശനം നിഷേധിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ അണക്കെട്ടിലേക്കുള്ള പ്രവേശനം വൈകുമെന്നാണ് കെഎസ്ഇബിയുടെ മറുപടി. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഹൈഡൽ ടൂറിസം അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അണക്കെട്ടിലേക്ക് പ്രവേശനം അനുവദിക്കുമെന്ന സർക്കാർ ഉത്തരവ് നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതിന്റെ പകർപ്പ് ഇന്നലെയാണ് ലഭിച്ചത്. ഇതിനാൽ സജ്ജീകരണങ്ങൾക്ക് ആവശ്യമായ സമയം ലഭിച്ചില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. സുരക്ഷാ വീഴ്ച സംഭവച്ചിതിന്റെ പശ്ചാത്തലത്തിൽ കർശന നിബന്ധനകളോടെയാണ് അണക്കെട്ടുകളിലേക്കുള്ള സന്ദർശനത്തിനുള്ള അനുമതി നൽകുന്നത്.
പ്രവേശനം ഇങ്ങനെ…
പ്രവേശന പാസ് ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. ക്യൂആർ കോഡ് മുഖേനയും ബുക്ക് ചെയ്യാവുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സഞ്ചാരികൾ കൗണ്ടറിൽ തിരിച്ചറിയൽ കാർഡുകൾ കാണിച്ചാൽ മാത്രമാകും പ്രവേശനം അനുവദിക്കുക.
മൊബൈൽ ഫോൺ, ക്യാമറ എന്നിവയ്‌ക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം 20 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: