ചെന്നൈ: മധുര മീനാക്ഷി ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന് തുടക്കമായി. മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായതോടെ കൊടിയേറ്റത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. 66 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് കൊടിയേറ്റ് നടത്തിയത്.
രാവിലെ 9.55-നാണ് കൊടിയേറ്റ് നടന്നത്. അലങ്കരിച്ച കൊടിമരത്തിന് ചുവട്ടിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് ഉത്സവത്തിന് തുടക്കമായത്. കൊടിയേറ്റിന് ശേഷം സുന്ദരേശ്വരരുടെയും മീനാക്ഷി ദേവിയുടെയും വിഗ്രഹങ്ങൾ കമ്പത്തടി മണ്ഡപത്തിലേക്ക് ആചാരനുഷ്ഠാനങ്ങളോടെ എത്തിച്ചു.
12 ദിവസമാണ് ചിത്തിര ഉത്സവം നടക്കുക. ഏപ്രിൽ 19-20 തീയതികളിലാണ് പ്രധാന ചടങ്ങുകൾ നടക്കുക. ദേവിയുടെ പട്ടാഭിഷേക ചടങ്ങ് ഈ ദിനങ്ങളിലായിരിക്കും. ഈ ദിവസങ്ങളിൽ നടത്താനിരിക്കുന്ന വിവാഹ ചടങ്ങുകൾക്കായി ക്ഷേത്രാധികാരികൾ ഓൺലൈൻ ബുക്കിംഗിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 21-നാണ് രഥഘോഷയാത്ര നടക്കുക. ഏപ്രിൽ 23-നാണ് ചിത്തിര ഉത്സവത്തിന്റെ സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: