ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്‍ഡി സഖ്യ സാധ്യതകളെ പൂര്‍ണായും തകര്‍ത്ത് നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇന്‍ഡി സഖ്യത്തിലെ പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ജമ്മു കശ്മീരില്‍ ഒന്നിച്ചു മത്സരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. പിഡിപി ഒറ്റയ്‌ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ബാരാമുള്ളയില്‍ മത്സരിക്കും. ശ്രീനഗറില്‍ മുതിര്‍ന്ന നേതാവ് അഗാ സയ്യിദ് റൂഹുള്ളയും മത്സരിക്കും. ഇതോടെ ജമ്മു കശ്മീരിലും ലഡാക്കിലുമായി കോണ്‍ഗ്രസിനൊപ്പം മൂന്ന് സീറ്റില്‍ മത്സരിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നേരത്തെ, അനന്ത്നാഗ്- രജൗരിയില്‍ മിയാന്‍ അല്‍ത്താഫ് ലാര്‍വിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഹമ്മദ് അക്ബര്‍ ലോണാണ് ബാരാമുള്ളയിലെ സിറ്റിങ് എംപി പിഡിപിയിലെ ഫയാസ് അഹമ്മദ് മിറിനോടും പീപ്പിള്‍സ് കോണ്‍ഫറന്‍സിലെ സജാദ് ലോണിനോടുമാണ് ഒമര്‍ അബ്ദുള്ള ഏറ്റുമുട്ടുന്നത്. അനന്ത്നാഗ്- രജൗരിയില്‍ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തിയാണ് മിയാന്‍ അല്‍താഫ് ലാര്‍വിയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: