ശില്പശാസ്ത്രം കലയോ ശാസ്ത്രമോ എന്ന് തിട്ടപ്പെടുത്താന്‍ സാധിക്കുന്ന ഒന്നല്ല. കണക്കൊപ്പിച്ചു നിര്‍മ്മിച്ച പ്രാസാദത്തിലും നമസ്കാരമണ്ഡപത്തിലും മറ്റും കൊത്തിവച്ച വിഗ്രഹങ്ങളും രാമായണാദികഥാഭാഗങ്ങളും നവഗ്രഹങ്ങളുടേയും രാശിചക്രങ്ങളുടേയും അഷ്ടദിക്ക്പാലകരുടേയും അഷ്ടദിഗ്ഗജങ്ങളുടേയും മറ്റും ചിത്രങ്ങളും അതീവഭാവാത്മകങ്ങളും ഏതൊരു കലാപ്രേമിയേയും ആനന്ദമഗ്നനാക്കുന്നതുമാണ്. ഇത്തരം കൊത്തുപണികളാല്‍ അലംകൃതമായിരിക്കും ജനലുകളും വാതിലുകളും. അവയേപ്പറ്റി വിശദവിവരങ്ങള്‍ ശില്പശാസ്ത്രത്തിലുണ്ട്. അവ കൊത്തിയെടുക്കുന്ന ആശാരിമാര് ഇന്ന് വിരളമായി വരികയാണ്. കേരളത്തേക്കാള്‍ ഈ ഒരു ശില്പശാഖ ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ വളര്‍ന്ന് വികസിച്ചിട്ടുള്ളതായി കാണാം. രാമേശ്വരത്തേയും മധുരയിലേയും മറ്റും ഗോപുരശില്പങ്ങളും ആയിരംകാല്‍ മണ്ഡപങ്ങളും ഇതിന് ഉത്തമോദാഹരണങ്ങളത്രേ.
(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്ര സംരക്ഷണസമിതി അമരക്കാരനുമായിരുന്ന പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യ രഹസ്യം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: