തിരുവനന്തപുരം: ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
വീട്ടില്‍ നിന്ന് കിട്ടിയ രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ജെയിംസ് ആരോപിച്ചു.എന്നാല്‍ വസ്ത്രം കിട്ടിയിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്. ഇതുള്‍പ്പെടെ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.
സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്ന് ജസ്നയുടെ പിതാവിന്റെ ഹര്‍ജിയില്‍ പറയുന്നു.ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെത്തിയില്ലെന്നും പിതാവ് പറയുന്നു. എന്നാല്‍ പിതാവിന്റെ ആരോപണങ്ങള്‍ തള്ളിയാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജസ്നയെ കാണാതായി അഞ്ചു വര്‍ഷം കഴിഞ്ഞാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ജസ്നക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ കഴിഞ്ഞില്ലെന്നാണ് സിബിഐ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: