വടകര: ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി.ഓര്‍ക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപത്തെ പറമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങളുടെ സമീപം സിറിഞ്ച് ഉള്‍പ്പടെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും ് തെരച്ചില്‍ നടത്തവെയാണ് മൃതദേഹം കണ്ടത്.
അവശനിലയില്‍ കണ്ടെത്തിയ ചെറിയ തുരുത്തി സ്വദേശി ശ്രീരാഗിനെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: