പാലക്കാട് : മലമ്പുഴയില്‍ അപകടത്തില്‍പ്പെട്ട കാട്ടാനയുടെ ആരോഗ്യനില അതീവ ഗുരുതരം. എഴുന്നേല്‍ക്കാനാകാതെ കിടക്കുകയാണ് ആന.
ആന്തരിക അവയവങ്ങളുടെ പരിക്ക് സാരമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ആനയുടെ കാലിന്റെ കുഴ തെറ്റിയതാകാമെന്നാണ് കരുതുന്നത്. വനത്തില്‍ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്. ജീവന്‍ നിലനിര്‍ത്താനുളള മരുന്നുകളാണ് നല്‍കന്നത്.
അതേസമയം ആനയ്‌ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കാത്തതിനാലാണ് സ്ഥിതി വഷളായതെന്നാണ് ആന പ്രേമിസംഘം കുറ്റപ്പെടുത്തുന്നത്. ആനപ്രേമിസംഘം വനം മന്ത്രിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി നല്‍കി. ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലാണ് പരാതി നല്‍കിയത്. ആന റെയില്‍ പാളം മറികടക്കെ ട്രെയിന്‍ ഇടിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ പുറമെയ്‌ക്ക് പരിക്കുകളൊന്നും കാണാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: