ഹനോയ്: വിയറ്റ്നാമില്‍ 1250 കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസില്‍ വാന്‍ തിന് ഫാറ്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ ട്രൂങ് മേ ലാനെ വധശിക്ഷയ്ക്കു വിധിച്ചു. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് വിയറ്റ്നാം കോടതി വിധി. സായ് ഗോണ് കൊമേഴ്ഷ്യല്‍ ബാങ്കില്‍ 90 ശതമാനം ഓഹരി സ്വന്തമായുണ്ടായിരുന്ന ലാന്, ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് വ്യാജ വായ്പാ അപേക്ഷകള്‍ വഴി ഒരു ദശാബ്ദകാലമായി പണം തട്ടിയെന്നാണ് കേസ്. പിടിയിലായ 85-ഓളം പ്രതികളില്‍ ബാങ്ക് ഉദ്യോഗസ്ഥരും മുന്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടും. 42,000 പേര് തട്ടിപ്പിന് ഇരയായെന്നാണ് കണക്ക്. ലാനിന്റെ ഭര്‍ത്താവിനും മരുമകള്‍ക്കും യഥാക്രമം ഒമ്പത് വര്‍ഷവും പതിനേഴും വര്‍ഷവും തടവ് ശിക്ഷയുണ്ട്. മറ്റുപ്രതികള്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചു.
2022 ഒക്ടോബറിലാണ് ലേ അറസ്റ്റിലായത്. സായ് ഗോണ് കൊമേഴ്ഷ്യല്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി ലാന് നല്‍കിയത് 5.2 മില്യണ്‍ ഡോളറാണ് . രാജ്യം കണ്ട ഏറ്റവും വലിയ കോഴയാണിത്്. വിചാരണക്കിടെ ലാന്റെ ആയിരത്തില്‍ അധികം സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: