കോട്ടയം: നിവൃത്തിയില്ലാതെ സ്ഥലം വിറ്റെങ്കിലും കരകയറാന്‍ ശ്രമിക്കുന്ന നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സ് ഫാക്ടറിക്ക് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പണം കിട്ടിയില്ല. കാക്കാനാട്ടെ 2.7 9 ഏക്കര്‍ സ്ഥലമാണ് പലവട്ടമായി ടെന്‍ഡര്‍ ചെയ്ത് ഒടുവില്‍ വില്ക്കാന് കഴിഞ്ഞത്. 23 കോടി രൂപയ്ക്കാണ് ഒരു സ്വകാര്യ കമ്പനി സ്ഥലം വാങ്ങിയത്. എന്നാല്‍ സ്ഥലം വിറ്റിട്ടും തുക ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കൈകളില്‍ എത്തിയിട്ടില്ല . ഒരു മാസമായി ഉദ്യോഗസ്ഥരുടെ അനുമതി കാത്ത് കിടക്കുകയാണ് ഫയല്‍.
പണം സമയത്ത് കിട്ടിയിരുന്നെങ്കില്‍ വിഷുവും റംസാനും പ്രമാണിച്ച് ജീവനക്കാര്‍ക്ക് കുടിശിക ശമ്പളമെങ്കിലും കൊടുക്കാനാവുമായിരുന്നു. വിരമിച്ച ജീവനക്കാര്‍ക്കും അനുകൂല്യങ്ങള്‍ നല്‍കാറുണ്ട്. ഫെബ്രുവരിക്ക് മുമ്പ് വില്‍പ്പന നടന്നു എന്നതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ പരിധിയില്‍ വരുന്നതുമല്ല. കമ്പനിയുടെ അവസ്ഥ അറിയാത്ത ഏതോ ഉദ്യോഗസ്ഥന്റെ മേശമേല്‍ ഫയല്‍ വിശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: