കോട്ടയം: ഇതാണ് നയം. വിധി അനുകൂലമാകുമ്പോള്‍ നീതിന്യായ കോടതി. എതിരായാലോ ബൂര്ഷ്വാകോടതിയും. തൃപ്പൂണിത്തറ നിയമസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി ഉത്തരവിലാണ് ഏറ്റവും ഒടുവില്‍ കമ്മ്യൂണിസ്റ്റ്നീതിബോധം വെളിപ്പെടുത്തുന്നത്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന വിചിത്ര വിധിയാണിതെന്നാണ് തോറ്റ സിപിഎം നേതാവ് എം സ്വരാജ് പ്രതികരിച്ചു്. ഈ വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ.് എന്തുവേണമെന്ന് പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും സ്വരാജ് പറഞ്ഞു. അതേസമയം കേസില്‍ ജയിച്ച യുഡിഎഫ് അതിനെ ജനാധിപത്യത്തിന്റെ വിജയം എന്ന് കൊട്ടിഘോഷിക്കുന്നുണ്ട്. സ്വരാജ് വ്യാജ രേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന സംശയം നിലനില്‍ക്കുന്നുണ്ടെന്നും ജനകീയ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്റെ പടമുള്ള സ്ലിപ്പ് അച്ചടിച്ച് വിതരണംചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിന്റെ ആധികാരികത തെളിയിക്കാന്‍ സ്വരാജിനു കഴിഞ്ഞില്ല. സ്ലിപ്പ് വിതരണത്തെ കുറിച്ച് സ്വരാജിന് നേരിട്ടുള്ള അറിവില്ല. പ്രവര്‍ത്തകര്‍ പറഞ്ഞുള്ള അറിയുള്ളൂ എന്നും കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: