Categories: Kerala

ഇത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും; പുതിയ വ്യക്തികള്‍ക്ക് അവസരം ഉണ്ടാകട്ടെ; തോല്‍ക്കുമെന്ന് ഉറപ്പിച്ച് ശശി തരൂര്‍

തെരഞ്ഞെടുപ്പ് ജീവിതം അവസാനിപ്പിച്ചാലും പാര്‍ട്ടി പ്രവര്‍ത്തനം തുടരുമെന്നും അദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകുമ്പോള്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് പാര്‍ട്ടിയില്‍ തന്നെ തുടരും.

Published by

തിരുവനന്തപുരം: തന്റെ തെരഞ്ഞെടുപ്പ് ജീവിതം ഈ വര്‍ഷത്തോടെ അവസാനിപ്പിച്ചേല്‍ക്കുമെന്ന് ശശിതരൂര്‍. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പാകും അവസാനത്തെതെന്ന് സൂചന നല്‍കി തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

തെരഞ്ഞെടുപ്പ് ജീവിതം അവസാനിപ്പിച്ചാലും പാര്‍ട്ടി പ്രവര്‍ത്തനം തുടരുമെന്നും അദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകുമ്പോള്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് പാര്‍ട്ടിയില്‍ തന്നെ തുടരും. എല്ലാ നേതാവിന്റെ ജീവിതത്തില്‍ ഒരു പുതിയ വ്യക്തിക്ക്, യുവാക്കാള്‍ക്ക് ഒഴിഞ്ഞു നല്‍ക്കേണ്ട സമയം ഉണ്ടാകും. ഞാനും അത്തരം ഒരു കാലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒരു മലയാള മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു തരൂര്‍.

തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തരൂരിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നുതന്നെ ശക്തമായ വിമര്‍ശനമാണ് നേരിട്ടത്. ഇതെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പരാജയം നേരിടുമെന്ന ഭയം സ്ഥാനാര്‍ത്ഥിക്കും കോണ്‍ഗ്രസ് നേതൃത്ത്വത്തിനും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by