തിരുവനന്തപുരം: ബിജെപിഏറ്റവും വലിയ ഒറ്റക്കഷിയായാല് വിജയിക്കുന്ന കോണ്‍ഗ്രസുകാര്‍ അങ്ങോട്ട് പോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ല.
ഇടതുപക്ഷത്തുനിന്ന് മത്സരിക്കുന്ന ചുരുക്കം ചിലരില്‍ നിന്ന് കുറച്ചേറെപ്പേര്‍ ലോക്സഭയിലേക്ക് ജയിച്ചുവരുമെന്നും അവരായിരിക്കും വരുന്ന ലോക്സഭയുടെ ഗതിനിര്ണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേസരി ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഎം വോട്ടുമറിക്കുന്നുവെന്ന പ്രസ്താവനയില്‍ സത്യത്തിന്റെ കണിക പോലുമില്ല. സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിന്ന് ഇരുപത് എംപി മാരെയും ജയിപ്പിക്കുകയാണ് ലക്ഷ്യം.
200 എംപി മാരുള്ള വടക്കേ ഇന്ത്യയാണോ പ്രധാനം 20 എംപിമാരുള്ള കേരളമാണോ പ്രധാനമെന്ന് രാഹുല്‍ഗാന്ധി തീരുമാനിക്കണം. 200 എംപിമാരുള്ള വടക്കേ ഇന്ത്യയാണ് പ്രധാനമെങ്കില്‍ രാഹുല്‍ അവിടെയാണ് മത്സരിക്കേണ്ടത്. അമേത്തിയില്‍ മത്സരിക്കണമോ എന്നത് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. ഇടതുപക്ഷത്തിന് ദേശീയതലത്തില്‍ എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: