ശ്രീനഗര്‍: കുപ്വാര നിയന്ത്രണരേഖയ്ക്ക് സമീപം തിത്വാളിലെ കിഷന്‍ഗംഗയില്‍ ഗംഗാ ആരതി ചെയ്ത് നൂറുകണക്കിന് ഭക്തര്‍. വിഭജനത്തിന് ശേഷം ഇതാദ്യമായി മാ ശാരദാ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ആരതി നടന്നത്. മാ ശാരദാ ക്ഷേത്രനവീകരണത്തിന്റെ തുടര്‍ച്ചയായി നിര്‍മ്മിച്ച ഘാട്ടിലായിരുന്നു ഗംഗാ ആരതി.
കിഷന്‍ഗംഗ നദിയില്‍ സ്നാനം ചെയ്തതിന് ശേഷമാണ് ആരതി അര്‍പ്പിച്ച് ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. സേവ് ശാരദ കമ്മിറ്റി സ്ഥാപകന്‍ രവീന്ദര്‍ പണ്ഡിത ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
1947ലെ പാകിസ്ഥാന് ആക്രമണത്തിന് ശേഷമാണ് മാ ശാരദാ ക്ഷേത്രത്തില്‍ ആരാധന മുടങ്ങിയത്. ക്ഷേത്രവും അക്രമികള്‍ തകര്‍ത്തിരുന്നു. കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ക്ഷേത്രവും ഘാട്ടും നവീകരിച്ചു. ഭാവിയില്‍ പഴയതുപോലെ പരമ്പരാഗതരീതിയില്‍ ആരതി സംഘടിപ്പിക്കുമെന്ന് രവീന്ദ്ര പണ്ഡിത പറഞ്ഞു.
5000 വര്‍ഷം പഴക്കമുള്ളതാണ് ശാരദാക്ഷേത്രം. കശ്മീരിന് ശാരദാപീഠം എന്ന പേര് നല്കിയ മഹാക്ഷേത്രം നിലനില്‍ക്കുന്ന പാക്കധീനകശ്മീരില്‍ നീലം നദിയുടെ തീരത്താണ്. പിന്നീട് ഈ ക്ഷേത്രവും നശിപ്പിച്ചു. 1948 വരെ ഗംഗാ അഷ്ടമി ദിനത്തില്‍ ഭക്തര്‍ ശാരദാപീഠ യാത്ര നടത്തിയിരുന്നു. അക്കാലത്ത് തീര്‍ത്ഥയാത്രയുടെ ബേസ് ക്യാമ്പായിരുന്നു തീത്വാളിലെ മാ ശാരദാക്ഷേത്രം.
ശാരദാപീഠത്തിലേക്കുള്ള പുരാതന തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ശാരദാ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന് രവീന്ദ്ര പണ്ഡിത പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: