ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ ജനതയുടെ മനസ്സുകളില്‍ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊന്‍കണി ഒരുക്കി കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ വിഷു ആഘോഷ പരിപാടികള്‍
കെഎച്ച്എന്‍എ ലിറ്റററി ഫോറം സംഘടിപ്പിച്ച ‘വിഷുക്കണി 2024’ മലയാള ഭാഷാസ്‌നേഹികള്‍ക്ക് നിറവാര്‍ന്ന വിഷുക്കണി ആയി. കവിതകളും കഥകളും പ്രഭാഷണങ്ങളും നിറഞ്ഞ വേദിയില്‍ സിനിമ സംവിധായകന്‍ അഭിലാഷ് പിള്ള (മാളികപ്പുറം ഫെയിം) മുഖ്യാതിഥിയായി . ഓണ്‍ലൈന്‍ ആയി നടന്ന ചടങ്ങില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ. നിഷ പിള്ള അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ പിള്ള ആശംസകളും നേര്‍ന്നു. സുകുമാര്‍ കാനഡ നേതൃത്വം നല്‍കി . അമേരിക്കന്‍ മണ്ണില്‍ വളരുന്ന പുതു തലമുറയില്‍പ്പെട്ട ചെറിയ കുട്ടികള്‍ ഇമ്പമാര്‍ന്ന സ്വരത്തില്‍ മലയാള കവിതകളും മറ്റും അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.
വിഷു ആഘോഷത്തിന് മോടി കൂട്ടാന്‍ ഏപ്രില്‍ 12 ന് ‘ പൊന്‍കണി 24 ‘എന്ന പരിപാടി നടത്തും. ഗായകന്‍ മധു ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. ‘അഞ്ജലി ‘ മാഗസിന്‍ വിഷുപ്പതിപ്പ് ‘കര്‍ണ്ണികാരം’ സംവിധായകന്‍ അഖില്‍ മാരാര്‍ പ്രകാശനം ചെയ്യും. അമേരിക്കന്‍ മലയാളികളുടെ സാഹിത്യ രചനകള്‍ ഉള്‍പെട്ട ‘കര്‍ണ്ണികാരം’ വായനക്കാര്‍ക്ക് നവ്യ അനുഭവം ആയിരിക്കും എന്ന് അഞ്ജലി ചെയര്‍ അനഘ വാരിയര്‍ അറിയിച്ചു.തുടര്‍ന്ന് എവിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും
ഗണേഷ് ഗോപാലപ്പണിക്കര്‍ നേതൃത്വം നല്‍കുന്ന ‘പൊന്‍കണി 2024’ന് അനുപമ ശ്രീജേഷാണ് അവതാരകയായി എത്തുന്നത്. അമരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിഷു ആഘോഷങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ ആയി നടക്കുന്ന പൊന്‍കണി 2024 കൂടി ആകുമ്പോള്‍ ഗംഭീര വിഷു ആഘോഷം തന്നെ ആണ് ഈ വര്‍ഷം ആസ്വാദകര്‍ക്കായി ഒരുക്കിയിരുന്നത് എന്ന് പ്രസിഡന്റ് ഡോ നിഷ പിള്ള അറിയിച്ചു.
അനുപമ ശ്രീജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: