ബഹുരാഷ്ട്ര കമ്പനികളായ ഐബിഎമ്മും ടിസിഎസും കൊച്ചി കേന്ദ്രമാക്കി കേരളത്തിലെ പ്രോജക്ടുകള്‍ വിപുലീകരിക്കുന്നു. ഈ പ്രോജക്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ഐബിഎം 6000 പേരെയും ടിസിഎസ് 5000 പേരെയും പുതുതായി നിയമിക്കും. ഐബിഎം നിര്‍മ്മിതബുദ്ധി ഗവേഷണസ്ഥാപനമാണ് പുതുതായി കൊച്ചിയില്‍ സ്ഥാപിക്കുന്നത്. ഇതിനായി ലുലു ടവറില്‍ ബാക്കിയുണ്ടായിരുന്ന 60,000 ചതുരശ്രയടി സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു.
ടിസിഎസ് പുതിയ പ്രോജക്ട് പ്രഖ്യാപിക്കുകയും സ്ഥലം കണ്ടെത്തുകയും ചെയ്തെങ്കിലും കെട്ടിടം പണി ആരംഭിച്ചിട്ടില്ല. കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ കൊച്ചിയിലെ ഐടി മേഖലയിലേയ്ക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് സ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇന്‍ഫോപാര്‍ക്കിനോടു ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ രണ്ട് പടുകൂറ്റന്‍ ടവറുകളുടെ പണി നടക്കുന്നുണ്ട്. മുപ്പതു നിലകള്‍ വീതവുമുണ്ട് ഒരോന്നിനും. 25 ലക്ഷം ചതുരശ്രയടി ഇവിടെ കമ്പനികള്‍ക്ക് ലഭിക്കും. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി കെട്ടിട സമുച്ചയമായിരിക്കും ഇത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: