ചെന്നൈ:വിഷു ആഘോഷങ്ങളോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചെന്നൈ-കൊച്ചുവേളി റൂട്ടിലാണ് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ആദ്യ സർവീസ് ഇന്നലെ ആരംഭിച്ചു.
ഏപ്രിലിലെ എല്ലാ ബുധനാഴ്ചകളിലും ചെന്നൈയിൽ നിന്നും വ്യാഴാഴ്ച കൊച്ചുവേളിയിൽ നിന്നുമാണ് സർവീസ് ആരംഭിക്കുക. ഇന്നലെ വൈകിട്ട് 3.45-ന് ചെന്നൈ സെൻട്രലിൽ നിന്നും ട്രെയിൻ പുറപ്പെട്ടു. ഇന്ന് രാവിലെ 8.45-ഓടെ ട്രെയിൻ കൊച്ചുവേളിയിൽ എത്തി.
ഇന്ന് വൈകിട്ട് 6.25-നാണ് കൊച്ചുവേളിയിൽ നിന്നും സർവീസ് ആരംഭിക്കുക. വെള്ളിയാഴ്ച രാവിലെ 10.40-ഓടെ ട്രെയിൻ ചെന്നൈയിലെത്തും. 14 തേർഡ് എസി കോച്ചുകളാണ് ട്രെയിനിനുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: