തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ രണ്ടാംദിവസത്തെ പര്യടനം അമ്മമാരുടെയും കുട്ടികളുടെയും സ്നേഹം ഏറ്റുവാങ്ങി കൊണ്ടായിരുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ചട്ടമ്പിസ്വാമിയുടെ കണ്ണമ്മൂലയിലെ സ്മാരക ഐലൻ്റിൻ പുഷ്പാർച്ചന നടത്തിയായിരുന്നു പര്യടനം തുടങ്ങിയത്. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പ്രചരണജാഥ ഉദ്ഘാടനം ചെയ്തു.
\പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തന്നെ വീണ്ടും ഭരിക്കുമെന്ന് മുൻകൂട്ടി തീരുമാനിച്ച തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപിക്ക് 400 സ്റ്റീറ്റും കോൺഗ്രസിന് 40 സീറ്റും ലഭിക്കുമെന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ഇത് മാറ്റത്തിന്റെ തെരഞ്ഞെടുപ്പാണെന്ന് എൻഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്തെ വികസനത്തിന്റെ കാര്യത്തിൽ പിന്നോട്ടടിച്ചവരാണ് ഇടത് വലത് മുന്നണികൾ. തന്റെ വിജയം ജനങ്ങളുടെ വിജയമാണെന്നും രാജീവ് ചന്ദ്രശർ പറഞ്ഞു. കണ്ണമ്മൂലയിലെ സ്വീകരണത്തിന് ശേഷം പുത്തൻപാലം കോളനിയിലും ആവേശോജ്വലമായ സ്വീകരണമാണ് നൽകിയത്. ബാർട്ടൺ ഹില്ലിലും വൻമ്പിച്ച സ്വീകരണം ഏറ്റുവാങ്ങി. ജനങ്ങളുടെ സ്നേഹാശീർവാദം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി അവർ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു. . തെരുവീഥിയിലൂടെ സ്ഥാനാർത്ഥിയെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി റോഡിന് ഇരുവശത്തുമായി അണിനിരന്നു.
തുറന്ന വാഹനത്തിന് അകമ്പടിയായി യുവാക്കളുടെ ബൈക്ക് റാലിയും ഉണ്ടായിരുന്നു
അനൗൺസ്മെൻ്റ് വാഹനത്തിന് തൊട്ടുപിന്നാലെ തുറന്ന ജീപ്പിൽ ജനങ്ങളെ അഭിമ്പോധന ചെയ്ത് യാത്ര തുടർന്ന രാജീവ് ചന്ദ്രശേഖറിന്റെ വാഹന പ്രചരണം മുറിഞ്ഞ പാലം മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പൂച്ചെണ്ടും പൊന്നാടയും നൽകി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പുഷ്പവൃഷ്ടി നടത്തിയായിരുന്നു എല്ലാ സ്ഥലങ്ങളിലും സ്ഥാനാർത്ഥിയെ വരവേറ്റത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: