Categories: Local NewsErnakulam

ലോക്സഭ തിരഞ്ഞെടുപ്പ് ; കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി

Published by

ആലുവ : ലോക്സഭ ഇലക്ഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സി ആർ പി എഫും, പോലീസും സംയുക്തമായി ആലുവ നഗരത്തിൽ റൂട്ട് മാർച്ച് നടത്തി.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടന്ന മാർച്ച് പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി റയിൽേവേ സ്‌റ്റേഷൻ പരിസരത്ത് സമാപിച്ചു.

നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാർച്ചുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by