തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരി ക്കും. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി.
സര്‍വകലാശാലകളില്‍ വിസി നിയമനത്തിന് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് ഇത്.
സുപ്രിംകോടതി വിധി പ്രകാരം ഗവര്‍ണര്‍ക്കാണ് വിസിമാരെ നിയമിക്കാനും സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും അധികാരം.രാജ്ഭവനോട് നോമിനിയെ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല.തുടര്‍ന്നാണ് സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരി ക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്.
സര്‍വകലാശാല, യുജിസി,ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് . ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കാണ് നിലവില്‍ സാങ്കേതിക സര്‍വകലാശാലയുടെ അധിക ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: