ന്യൂദല്‍ഹി: അതിര്‍ത്തി കടന്ന് ഭാരതം ഭീകരരെ വധിച്ചെന്ന പാകിസ്ഥാന്റെ ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്ന് യുഎസ്. ഇരു രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നമാണ്. അതില്‍ മധ്യസ്ഥം വഹിക്കാന്‍ ഇല്ലെന്ന് യുഎസ് വക്താവ് മാത്യൂ മില്ലര്‍ പറഞ്ഞു.
ഭാരതത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ വിദേശ രാജ്യങ്ങളില്‍ കടന്ന് ഭീകരരെ വധിച്ചെന്ന ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതവും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണമെന്നാണ് യുഎസിന്റെ ആഗ്രഹമെന്നും മാത്യൂ മില്ലര്‍ കൂട്ടിച്ചേര്‍ത്തു. പാക് അതിര്‍ത്തി കേന്ദ്രീകരിച്ച് ഭാരതം ആക്രമണം നടത്തുകയാണെന്നായിരുന്നു പാക് ആരോപണം.
കൂടാതെ ഖാലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഭാരതത്തിന് പങ്കുണ്ടെന്നും. പത്താന്‍കോട്ട് ഭീകാരാക്രമണത്തിന് ശേഷം റോ ഇത്തരത്തില്‍ നിരവധി ഭീകരരെ വധിക്കുന്നുണ്ടെന്നുമാണ് ഗാര്ഡിയന് ആരോണം ഉന്നയിച്ചത്.
എന്നാല്‍ ഭാരതത്തിനെതിരായ വ്യാജ പ്രചാരണങ്ങളാണ് ഇതെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നല്‍കിയിരുന്നു. വിദേശ രാജ്യത്ത് കടന്ന പ്രതികളെ കൊലപ്പെടുത്തുന്നത് ഭാരത സര്‍ക്കാരിന്റെ നയമല്ലെന്നും ജയശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: