തിരുവനന്തപുരം: ജനഹൃദയങ്ങളിൽ ഇടം പിടിച്ച്, വിജയക്കൊടിപാറി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു.
വൈകിട്ട് 5 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴുത് വണങ്ങി അനുഗ്രഹം തേടിയ ശേഷമാണ് പര്യടനം ആരംഭിച്ചത്. നൂറ് കണക്കിന് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പര്യടനം ആരംഭിച്ച സ്ഥാനാർത്ഥിക്ക് വൻജനപിൻതുണയാണ് നഗരഹൃദയം നൽകിയത്. ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പര്യടനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജാനകിയമ്മ, തമ്പാനൂർ സതീഷ്, മഹേശ്വരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. എൽഡിഎഫിൽ നിന്നും ബി ജെ പി യിൽ ചേർന്ന മുൻ ജഗതി വാർഡ് കൗൺസിലർ ഹരികുമാറിനെ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
“ഇത് മോദിയുടെ ഗ്യാരണ്ടിയും ഭാവിയുടെ വാഗ്ദാനവും…”എന്ന തീം സോങ്ങും യുവതി യുവാക്കളുടെ ഘര ഘോഷവും ഉത്സവഛായ പടർത്തി. അകമ്പടിയായി ചെണ്ടമേളവും കൊഴുപ്പോയി. എൻഡിഎയുടെ ഘടകകക്ഷികളും പര്യടനത്തിൽ അനുഗമിച്ചു. “ഇനി കാര്യം നടക്കും” എന്ന ടാഗ് ലൈനോടുകൂടിയ ടീഷർട്ട് ധരിച്ച നൂറുകണക്കിന് യുവതി യുവാക്കളാണ് പര്യടനത്തെ മുന്നിൽ നിന്ന് നയിച്ചത്. പൂക്കൾ വർഷിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ പര്യടനത്തെ ആവേശത്തേരിലേറ്റി.
പരമാവധി ജനങ്ങളെ നേരിൽ കാണാനും ജനങ്ങളുടെ അനുഗ്രഹ ആശിർവാദം ഏറ്റുവാങ്ങാനുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. യുവതി യുവാക്കളെ നേരിൽ കണ്ട് നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ നേരിട്ട് ബോദ്ധ്യപ്പെടുത്തിയ സ്ഥാനാർത്ഥി നാടും നഗരവും തീരവും സന്ദർശിച്ച ശേഷമാണ് സ്വീകരണ പര്യടനം തുടങ്ങിയത്. ഇടത് വലത് പ്രസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ നേര് ബോദ്ധ്യപ്പെടുത്തിയായിരുന്നു സ്ഥാനാർത്ഥിയുടെ ഓരോ സ്ഥലത്തെയും പ്രചരണം. ജനങ്ങൾ നൽകിയ സ്നേഹാശിർവാദങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി അശ്വതിപൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത ആയിരകണക്കിന് സ്ത്രീ ഭക്ത ജനങ്ങളോട് നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. സ്ത്രീ ഭക്തജനങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങിയ അദ്ദേഹം ശ്രീവരാഹം മുക്കോലയ്‌ക്കൽ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി.. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവത്തിൻ പങ്കെടുത്ത സ്ഥാനാർത്ഥി പൊങ്കാലയ്‌ക്ക് അഗ്നിപകർന്നു നൽകിയ ചടങ്ങിലും പങ്കെടുത്തു. ക്ഷേത്ര തന്ത്രി ആറമ്പാടി ശ്രീവാസ് പട്ടേരി ക്ഷേത്രമേൽശാന്തി ഏവൂർ കല്ലംപള്ളി ഈശ്വരൻ നമ്പൂതിരി, കീഴ്ശാന്തി ശ്രീനിവാസൻ പോറ്റി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രസിഡൻ്റ് സോമൻ നായർ, സെക്രട്ടറി വിജയകുമാർ, ട്രഷറർ കൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് കരിയം ദേവീ ക്ഷേത്രത്തിലും ദർശനം നടത്തി. പ്രസിഡൻ്റ് ബി. രാജീവൻ നായർ, സെക്രട്ടറി പ്രശാന്ത് എം.എസ് എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: