ജംഷെഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ പത്താം പതിപ്പിന്റെ ലീഗ് റൗണ്ടില്‍ ഇനി അവസാന റൗണ്ട് മത്സരങ്ങള്‍. ഇന്ന് ജംഷെഡ്പുര്‍ എഫ്സി കരുത്തരായ എഫ്സി ഗോവയ്ക്കെതിരായ പോരാട്ടത്തോടെ ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങള്‍ക്ക് തുടക്കമാകും. ഇതുവരെ എല്ലാ ടീമുകുകളുടെയും ഏതാണ്ട് 21 മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഓരോ ടീമും ഹോം എവേ അടിസ്ഥാനത്തില്‍ രണ്ട് തവണ വീതമാണ് ഏറ്റുമുട്ടേണ്ടിവരിക. 12 ടീമുകളുള്ള ലീഗില്‍ പ്ലേ ഓഫിന് മുമ്പ് ആകെ 22 മത്സരങ്ങളാണുണ്ടാകുക. അതില്‍ 11 എണ്ണം ഹോം മാച്ചുകളായിരിക്കും. പക്ഷെ ഇന്നത്തെ കളിക്കിറങ്ങുന്ന ഗോവയ്ക്ക് ഒരു കളി കൂടി ബാക്കിയുണ്ടാകും. മുന്‍പ് മാറ്റിവച്ചൊരു കളി ഗോവയ്ക്ക് ബാക്കിയുണ്ട്. നിലവില്‍ 20 മത്സരങ്ങളില്‍ നിന്ന് 11 ജയത്തോടെ 39 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്ന ഗോവ പ്ലേഓഫ് വളരെ നേരത്തെ ഉറപ്പിച്ചുകഴിഞ്ഞു.
ജംഷെഡ്പുരിന്റെ നില ഏറെ കഠിനമാണ്. ഇന്ന് വെറുമൊരു ജയംകൊണ്ട് മാത്രം കാര്യമില്ല. കരുത്തന് ഗോവയെ അഞ്ച് ഗോളിന്റെ ലീഡില്‍ പരാജയപ്പെടുത്തിയെങ്കിലേ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്രതീക്ഷ കാക്കാന്‍ ചെന്നൈയ്ക്ക് സാധിക്കൂ. നിലവിലെ സ്ഥിതിയില്‍ 21 കളികളില്‍ നിന്ന് 21 പോയിന്റുള്ള ജംഷെഡ്പുരിന് ഇന്ന് എങ്ങനെയെങ്കിലും ജയിച്ചാല്‍ നിലവിലെ പത്താം സ്ഥാനത്ത് നിന്ന് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴിലേക്കുയരാന് സാധിക്കും.
ആറാമതുള്ള ഈസ്റ്റ് ബംഗാളിനെ മറികടക്കണമെങ്കില്‍ മുന്‍പറഞ്ഞപോലെ അഞ്ച ഗോളിന്റെ വ്യത്യാസത്തില്‍ ഇന്ന് ജയിക്കണം. ഗോള്‍ വ്യത്യാസത്തില്‍ ജംഷെഡ്പുര്‍ മൈനസ് നാലാണ്. ഇപ്പോള്‍ ആറാമതുള്ള ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ വ്യത്യാസം ഒന്നും. ഇന്നത്തെ മത്സരം ജംഷെഡ്പുരിന് ഒരു വിദൂര സാധ്യതമാത്രമാണ് കല്‍പ്പിക്കുന്നത്. പട്ടികയില്‍ ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് പ്ലേ ഓഫ് യോഗ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: