Categories: India

21 വര്‍ഷത്തെ കാത്തിരിപ്പിന് അവസനം; നക്‌സലുകള്‍ പൂട്ടിയ രാമക്ഷേത്രം തുറന്ന് നല്‍കി സിആര്‍പിഎഫ് സംഘം; സന്തോഷം പങ്കുവച്ച് പ്രദേശവാസികള്‍

Published by

സുക്മ (ഛത്തീസ്ഗഡ്): അയോധ്യയില്‍ രാമജന്മഭൂമി മന്ദിരം പണിയുന്നതിനായി 500 വര്‍ഷത്തോളമുള്ള ഭക്തരുടെ കാത്തിപ്പിന് അവസാനം വന്നതുപോലെ, ഛത്തീസ്ഗഡിലെ നക്‌സല്‍ കലാപബാധിത പ്രദേശമായ സുക്മ ജില്ലയിലെ ഒരു ഗ്രാമത്തിന്റെ 21 വര്‍ഷത്തെ കാത്തിരിപ്പും അവനസാനിച്ചിരിക്കുകയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ് ഭീകരര്‍(നക്‌സല്‍) പൂട്ടിയിട്ടിരുന്ന ശ്രീരാമ ക്ഷേത്രം ഇന്ന് പ്രദേശവാസികള്‍ക്കായി സിആര്‍പിഎഫ് സംഘത്തിന്റെ നേതൃത്ത്വത്തില്‍ തുറന്നുകൊടുത്തു.

സിആര്‍പിഎഫിന്റെ 74ാം ബറ്റാലിയന്‍ ക്യാമ്പ് പ്രദേശത്ത് സ്ഥാപിച്ചതിനു പിന്നാലെയാണ് നക്‌സല്‍ ഭീഷണിയെത്തുടര്‍ന്ന് 21 വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ കേരളപെന്‍ഡ ഗ്രാമത്തിലെ ക്ഷേത്രം സുരക്ഷാ സേന വീണ്ടും തുറന്നത്. 2003ല്‍ ലഖപാല്‍, കേര്‍ലപെന്‍ഡ ഗ്രാമത്തിന് സമീപമുള്ള നക്‌സലുകളുടെ ഭീഷണിയെ തുടര്‍ന്നാണ് രാമക്ഷേത്രം അടഞ്ഞുപോയത്.

1970ല്‍ ബിഹാരി മഹാരാജാണ് ക്ഷേത്രം പണികഴിപ്പിച്ചത്. നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുവരാന്‍ ഗ്രാമവാസികള്‍ 80 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ഇത് നിര്‍മ്മിച്ചതെന്നാണ് ഗ്രാമവാസികളില്‍ നിന്ന് ലഭിച്ച വിവരം. ക്ഷേത്രത്തിന്റെ നിര്‍മ്മാണ സമയത്ത്, ഈ പ്രദേശത്തിന് റോഡ് കണക്റ്റിവിറ്റിയും മതിയായ ഗതാഗത സൗകര്യങ്ങളും ഇല്ലായിരുന്നു. രാമനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ് ഗ്രാമവാസികള്‍ കാല്‍നടയായി ദൂരം താണ്ടിക്കൊണ്ട് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവന്നത്.

പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, ക്ഷേത്രം സ്ഥാപിച്ചതിനുശേഷം അവരില്‍ പലരും മാംസത്തിന്റെയും മദ്യത്തിന്റെയും (മഹുവാ മദ്യം ഉള്‍പ്പെടെ) ഉപഭോഗം ഉപേക്ഷിച്ചു. മതവിശ്വാസങ്ങളും ശീലങ്ങളും കാരണം ഗ്രാമത്തിലെ ആളുകള്‍ അക്രമത്തില്‍ നിന്ന് പോലും അകന്നുനിന്നിരുന്നു. ഇതുതന്നെയാണ് നക്‌സലുകളെ പ്രകോപിച്ചത്. ആക്രമണങ്ങള്‍ക്ക് ഗ്രാമത്തിന്റെ പിന്തുണയില്ലാത്തതിനാലാണ് 2003ല്‍ നക്‌സലുകള്‍ ക്ഷേത്രത്തില്‍ ആരാധന നിരോധിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by