ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിലെ മസ്ജിദിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 12 പേരില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
സ്ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ ചികിത്സയ്ക്കായി സമീപത്തെ മെഡിക്കല്‍ സൗകര്യങ്ങളിലേയ്ക്ക് മാറ്റി. അതേസമയം, സ്ഫോടനത്തിന്റെ സ്വഭാവവും കാരണവും നിര്‍ണ്ണയിക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ പ്രദേശം വളയുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ ഇത്തരമൊരു സ്ഫോടനം ഇതാദ്യമല്ല. ഈ പ്രവിശ്യയില്‍ ഈയിടെയായി ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍, ബലൂചിസ്ഥാനിലെ പിഷിന്‍ മേഖലയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിന് പുറത്തുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: