തൃശൂർ: ട്രെയിനിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശി ബച്ചൻ സിംഗാണ് മരിച്ചത്. പൂനയിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലെ യാത്രക്കാരനായിരനായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് മുള്ളൂർക്കര സ്റ്റേഷന് സമീപത്ത് വച്ച് തെറിച്ചു വീഴുകയായിരുന്നു.
ഒറ്റപ്പാലത്ത് നിന്ന് ആലുവയിലേക്ക് ബന്ധുവിനൊപ്പം യാത്ര ചെയ്തിരുന്ന ഇയാൾ വാതിൽക്കൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് പുറത്തേക്ക് തെറിച്ചു വീണതെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന ബന്ധു തൃശൂരിൽ ഇറങ്ങി റെയിൽവേ സേനയെ അപകട വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: