ചെന്നൈ: മുന്‍ ഡിഎംകെ അംഗം ജാഫര്‍ സാദിഖും മറ്റുള്ളവരും ഉള്‍പ്പെട്ട മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച റെയ്ഡ് നടത്തി. ചെന്നൈയിലും ട്രിച്ചിയും മധുരയുമുള്‍പ്പെടെ 20 ലധികം സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.
പിരിച്ചുവിട്ട ഡിഎംകെ നേതാവ് ജാഫര്‍ സാദിഖിന്റെ പങ്കാളികള്‍ക്കായി കേന്ദ്ര അന്വേഷണ ഏജന്‍സി ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. സാദിഖ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ മാര്‍ച്ചില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഒരു വലിയ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിനെ തകര്‍ത്തിരുന്നു.
ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖലയുടെ നേതാവായിരുന്നു സാദിഖ് എന്ന് എന്‍സിബി പ്രസ്താവന ഇറക്കി. മയക്കുമരുന്ന് കടത്ത് വഴി വന്‍തുക സമ്പാദിച്ച പ്രതി സിനിമ, നിര്‍മാണം, ഹോസ്പിറ്റാലിറ്റി തുടങ്ങി ഒന്നിലധികം വ്യവസായങ്ങളില്‍ നിക്ഷേപിച്ചു. ദല്‍ഹിയില്‍ 50 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് നിലവിലെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: