തിരുവനന്തപുരം: ഊബര്‍, ഒലേ പോലുള്ള ഓണ്‍ലൈന്‍ ടാക്സികള്‍ ഇനി വാടക നിരക്ക് ഉയര്‍ത്തിയേക്കും. ഇവയ്ക്ക് കേരളത്തിലും ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു സംസ്ഥാനവും ലൈസന്‍സ് ഫീ വാങ്ങുന്നതിനാല്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിരക്ക് ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. നിലവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ലൈസന്‍സ് പ്രകാരമാണ് ഇന്ത്യയൊട്ടാകെ നിലവില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത്.
കടക്കെണിയില്‍ പെട്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ്. അതിനാലാണ് സംസ്ഥാനത്തും അധിക ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഊബര്‍ പോലുള്ള കമ്പനികള്‍ രാജ്യാന്തരതലത്തില്‍ സര്‍വീസ് നടത്തുന്നവയാണ്. ഇവയ്ക്ക് ഇരട്ട ലൈസന്‍സ് മേലില്‍ വേണ്ടിവരും. അധിക ഫീസ് ആത്യന്തികമായി ഓണ്‍ലൈന്‍ ടാക്സികള്‍ വിളിക്കുന്നവര്‍ക്ക് ബാധ്യതയാവുകയും ചെയ്യും.
നിലവില്‍ നിശ്ചിത തുക മാത്രമാണ് ഓണ്‍ലൈന്‍ ടാക്സികള്‍ വാങ്ങുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് എവിടെയും എത്രയും പെട്ടെന്ന് വിളിച്ചു വരുത്താവുന്നവയാണ്് ഓണ്‍ലൈന്‍ ടാക്സികള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോലുള്ള നഗരങ്ങളില്‍ തുടക്കമിട്ട ഈ സംവിധാനം ഇപ്പോള്‍ ചെറിയ പ്രദേശങ്ങളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: